മർകസ് ഗാർഡൻ: നിയമ പഠനം പൂർത്തിയാക്കി കേരള ഹൈക്കോർട്ടിൽ എൻറോൾ ചെയ്ത് ഏഴ് നൂറാനി അഡ്വക്കറ്റുമാർ കൂടി സേവന രംഗത്തേക്ക്. മർകസ് ലോ കോളജിൽ നിന്നും നിയമ പഠനം പൂർത്തിയാക്കിയ അഡ്വ. ത്വാഹ അനസ് നൂറാനി അസ്സഖാഫി മാറാക്കര (s/o ഉമർ അഹ്സനി – റാബിയ), അഡ്വ. സ്വലാഹുദ്ദീൻ നൂറാനി അസ്സഖാഫി കൊയിലാണ്ടി (s/o അയ്യൂബ് സഖാഫി ടി. എ – ആമിന), അഡ്വ. സി. പി സ്വഫ്വാൻ നൂറാനി അസ്സഖാഫി പരപ്പനങ്ങാടി (s/o ഇബ്രാഹീം കുട്ടി – കുഞ്ഞിമോൾ), അഡ്വ. സുഫിയാൻ നൂറാനി അസ്സഖാഫി തളിപ്പറമ്പ് (s/o മുഹമ്മദ് ശിഹാബ് പി – കുഞ്ഞാമിന സി. കെ), അഡ്വ. ഫവാസ് നൂറാനി അസ്സഖാഫി വെളിമുക്ക് (s/o അലവിക്കുട്ടി എം – ഫസീല പി), അഡ്വ. യാസിർ നൂറാനി അസ്സഖാഫി മായനാട് (s/o മുഹമ്മദ് അഷ്റഫ് സഖാഫി – റംല കെ), അഡ്വ. ശഹബാസ് നൂറാനി അസ്സഖാഫി മലപ്പുറം (s/o മൂസക്കുട്ടി – ആമിന) എന്നിവരാണ് പുതുതായി എൻറോൾ ചെയ്തത്. ഇതോടെ, നിയമ ബിരുദം നേടി സേവനം നടത്തുന്ന നാൽപതോളം നൂറാനികളെ ജാമിഅ മദീനത്തുന്നൂർ സമർപ്പിക്കുകയുണ്ടായി. ആറ് പേർ പൂനൂർ മർകസ് ഗാർഡനിൽ നിന്നും ഒരാൾ മർക്കിൻസ് ബാംഗ്ലൂരിൽ നിന്നുമാണ് ബാച്ച്ലർ സ്റ്റഡീസ് പഠനം നടത്തിയത്. കാന്തപുരം ഇമാം റബ്ബാനി, ദാറുൽ ഹിദായ ഈങ്ങാപുഴ, മാർകസുന്നജാത്ത് ഏകരൂൽ, ഖാദിരിയ്യ കാരന്തൂർ എന്നിവിടങ്ങളിൽ നിന്നുമായിരുന്നു ഫൗണ്ടേഷൻ പഠനം. ഏഴ് പേരും മർകസ് നോളജ് സിറ്റി വിറാസിൽ നിന്നും മുതവ്വൽ പൂർത്തിയാക്കിയവരുമാണ്. ജാമിഅ മദീനത്തുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. എ. പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരിയും അക്കാദമിക് കൗൺസിലും ഇവരെ അനുമോദിച്ചു.
ഏഴ് നൂറാനി അഡ്വക്കറ്റുമാർ കൂടി സേവന രംഗത്തേക്ക്

