ഖ്വാജാ ഗരീബ് നവാസ് സൗഹൃദ സംഗമം : മർകസ് ഗാർഡൻ ഒരുങ്ങി.

പൂനൂർ: ഫെബ്രുവരി ഒന്നു മുതൽ അഞ്ച് വരെ പൂനൂർ മർകസ് ഗാർഡനിൽ നടക്കുന്ന ഉർസെ അജ്മീറിന്റെയും ജാമിഅ മദീനതുന്നൂർ കോൺവക്കേഷന്റേയും ഭാഗമായി സംഘടിക്കുന്ന ഖ്വാജാ ഗരീബ് നവാസ് സൗഹൃദ സംഗമത്തിന് മർകസ് ഗാർഡൻ ഒരുങ്ങി. മഗ് രിബിന് ശേഷം നടക്കുന്ന സംഗമം സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലത്തിന്റെ അദ്ധ്യക്ഷതയിൽ സച്ചിൻ ദേവ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.”വികസന പദ്ധതികൾ” ഡോ.എ.പി.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി അവതരിപ്പിക്കും.കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഖ്യ പ്രഷണം നടത്തും. ” ഗാർഡൻ മെസേജ് ” അബൂ സ്വാലിഹ് സഖാഫി നൽകും .പൂനൂരിന്റ ചരിത്ര ഓർമ്മകളും വികസന സ്വപ്നങ്ങളും പങ്കുവെക്കുന്ന സംഗമത്തിൽ പൂനൂരിലേയും അയൽപ്രദേശങ്ങളിലേയും വ്യാപാരികൾ, വിവിധ തൊഴിലാളികൾ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ സംബന്ധിക്കും. സയ്യിദ് അബ്ദുല്ലതീഫ് അഹ്ദൽ അവേലം,സൈനുൽ ആബിദ് തങ്ങൾ, ഉമർ മാസ്റ്റർ, നാസർ സഖാഫി, സി.കെ.അസീസ് ഹാജി, മുനവ്വർ സംബന്ധിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top