മർകസ് ഗാർഡൻ ഉർസേ അജ്മീർ പ്രഖ്യാപിതമായി;ജനുവരി 22 മുതൽ 25 വരെ

പൂനൂർ | മർകസ് ഗാർഡൻ ഉർസെ അജ്മീറിൻ്റെ പ്രഖ്യാപനം അവേലത്ത് ഉറൂസിൽ വെച്ച് സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലത്തിന്റെയും റഈസുൽ ഉലമ ഇ സുലൈമാൻ മുസ്ലിയാരുടെയും സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെയും നേതൃത്വത്തിൽ നടന്നു. 2025 ജനുവരി 22,23,24,25 തിയ്യതികളിലാണ് ഉർസെ അജ്മീർ മർകസ് ഗാർഡനിൽ വെച്ച് വിപുലമായി സംഘടിക്കപ്പെടുന്നത്.

ആവാസേ ഗരീബ് ഗ്രാമസഞ്ചാരം, ഖിദ്മ അക്കാദമിക് സെമിനാർ, ഫാമിലി മീറ്റ്, മഹല്ല് ശൗഖ, ഗ്രാൻഡ് പേരെന്റ്സ് മീറ്റ് തുടങ്ങിയ വ്യത്യസ്ത പരിപാടികൾ ഉർസേ അജ്മീറിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. സ്വാഗതസംഘ രൂപീകരണ യോഗം വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് മർകസ് ഗാർഡനിൽ വെച്ചുനടക്കും.

സയ്യിദ് അബൂബക്കർ കോയ തങ്ങൾ കരുവാറ്റ, സയ്യിദ് മശ്ഹൂർ ആറ്റക്കോയ തങ്ങൾ, ഡോ അബ്ദുസ്സബൂർ ബാഹസ്സൻ അവേലം, സി മുഹമ്മദ് ഫൈസി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, ഡോ മുഹമ്മദ്‌ അബ്ദുൽ ഹക്കീം അസ്ഹരി, ഹുസൈൻ ഫൈസി കൊടുവള്ളി, പ്രൊഫ എ കെ അബ്ദുൽ ഹമീദ്, സിപി ഉബൈദുല്ല സഖാഫി, അബ്ദുന്നാസർ സഖാഫി പൂനൂർ എന്നിവർ സംബന്ധിച്ചു.

ഫോട്ടോ: മർകസ് ഗാർഡൻ ഉർസേ അജ്മീർ പ്രഖ്യാപനം റഈസുൽ ഉലമയും സുൽത്താനുൽ ഉലമയും ചേർന്ന് നിർവഹിക്കുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top