പൂനൂർ: ‘മഹർജാനുള്ളാദ്’ ദ്വിദിന അറബിക് ശില്പശാലക്ക് തുടക്കം. ജാമിഅ മദീനതുന്നൂർ സ്റ്റുഡന്റസ് യൂണിയന് കീഴിൽ ഡിപ്പാർട്മെന്റ് ഓഫ് അറബിക് സംഘടിപ്പിക്കുന്ന ശില്പശാല ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരി ഉൽഘാടനം ചെയ്യും. ഇന്ന് നടന്ന പരിപാടിയിൽ ഉസ്താദ് അബ്ദുള്ള സഖാഫി മലയമ്മ, ബസ്സാം അഹ്‌മദ് യമനി എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി.
രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ വർഷതുൽ അമൽ, മുഹാളറാത്ത്, ഹൽഖാത്, ഹദീസുശ്ശയി എന്നീ വിത്യസ്ത പരിപാടികൾ നടക്കും. വിവിധ സെഷനുകളിലായി മുതവക്കിൽ നൂറാനി, ഡോ. ഇസ്മായിൽ, ലുക്മാൻ സഖാഫി കരുവാരക്കുണ്ട്, യാസീൻ അബ്ദുൽ ഹകീം നൂറാനി, സിനാൻ ബഷീർ നൂറാനി, മുഹമ്മദ് നൂറാനി മാട്ടാൻ എന്നിവർ പങ്കെടുക്കും. ജാമിഅ മദീനതുന്നൂർ വിവിധ ക്യാമ്പസുകളിൽ നിന്നുള്ള അറുപതോളം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് ഡീൻ ഓഫ് സ്റ്റുഡന്റസ് അഫെർസ് ഷിബിലി ത്വാഹിർ നൂറാനി അറിയിച്ചു.
ഫോട്ടോ: ജാമിഅ മദീനതുന്നൂർ അറബിക് ക്യാമ്പിൽ ബസ്സാം അഹ്‌മദ് യമനി സെഷന് നേതൃത്വം നൽകുന്നു

