മർകസ് ഗാർഡൻ: ചാർട്ടേഡ് അക്കൗണ്ടൻ്റ് ഫൈനൽ പരീക്ഷയെന്ന കടമ്പയും വിജയിച്ച് ജാമിഅ മദീനത്തുന്നൂറിന് വീണ്ടും അഭിമാന നേട്ടം. ജാമിഅ മദീനത്തുന്നൂർ സന്തതികളായ മുബാറക് നൂറാനിയും മുഹമ്മദ് മർജാൻ ഗുലിസ്ഥാനിയുമാണ് ഈ നേട്ടം കൈവരിച്ചത്. മർകസ് ഗാർഡൻ സി എ അക്കാദമിയിൽ നിന്നാണ് പ്രാഥമിക പഠനം നടത്തിയത്. മുബാറക് നൂറാനി മലപ്പുറം ജില്ലയിലെ കൊട്ടപ്പുറം സ്വദേശികളായ മുഹമ്മദ് ഹാജി- ഖദീജ ദമ്പതികളുടെയും മർജാൻ ഗുലിസ്ഥാനി കണ്ണൂർ ജില്ലയിലെ പാനൂർ സ്വദേശികളായ മുഹമ്മദ് ബഷീർ- മുനീസ പി. കെ ദമ്പതികളുടെയും മകനാണ്. വിജയികളെ ജാമിഅ മദീനത്തുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ എ. പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരിയും അക്കാദമിക് കൗൺസിലും അനുമോദിച്ചു. ഉദ്യോഗ്യങ്ങളും സ്ഥാനങ്ങളും സമൂഹത്തിൻ്റെ ഉന്നമനത്തിനായി വിനിയോഗിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ദൗത്യ നിർവഹണത്തെക്കുറിച്ച് ഉത്തമ ബോധ്യമുള്ള സി. എക്കാർ ഇനിയും വരേണ്ടതിൻ്റെ ആവശ്യകത എടുത്തു പറയുകയും ചെയ്തു.
രണ്ട് ചാർട്ടേഡ് അക്കൗണ്ടൻ്റുമാർ: അഭിമാന നേട്ടവുമായി വീണ്ടും ജാമിഅ മദീനത്തുന്നൂർ

