JAMIA MADEENATHUNOOR

ബഹ്‌റുൽ ഉലൂം വിദ്യാഭ്യാസ അവാർഡ് വീണ്ടും ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥിക്ക്

റാബിതതു തലാമീദി ബഹ്റിൽ ഉലൂം (ഒ. കെ ഉസ്താദ് ശിഷ്യ കൂട്ടായ്മ) നൽകുന്ന ബഹ്‌റുൽ ഉലൂം വിദ്യാഭ്യാസ അവാർഡ് വീണ്ടും ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥിക്ക്. ജാമിഅ മദീനതുന്നൂർ മർകസ് ഗാർഡൻ അവസാന വർഷ വിദ്യാർഥിയായ ബുജൈർ ശാഫിയാണ് ഈ വർഷം അവാർഡിന് അർഹനായത്. രണ്ടാം തവണയാണ് ബുജൈർ ഈ നേട്ടം കൈവരിക്കുന്നത്. ഈ വർഷം രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ശാമിൽ ശുക്കൂർ നൂറാനിയുമാണ്. ഇത് മൂന്നാം തവണയാണ് ജാമിഅ മദീനതുന്നൂർ അവാർഡിന് അർഹമാവുന്നത്. കഴിഞ്ഞ വർഷവും രണ്ടാം സ്ഥാനം ജാമിഅ മദീനത്തുന്നൂറിനായിരുന്നു.

ബഹ്‌റുൽ ഉലൂം വിദ്യാഭ്യാസ അവാർഡ് വീണ്ടും ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥിക്ക് Read More »

മണിപ്പാൽ യൂണിവേഴ്സിറ്റി റിസർച്ച് ഇന്റേൺഷിപ്പിന് ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥികൾ

മർകസ് ഗാർഡൻ: NIRF റാങ്കിംങ്ങിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യയിലെ മുൻനിര യൂണിവേഴ്സിറ്റികളിലൊന്നായ മണിപ്പാൽ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഹ്യുമാനിറ്റീസ്‌, ബിരുദ വിദ്യാർത്ഥികൾക്കായി നടത്തുന്ന സോഷ്യോയോളജി റിസർച്ച് ഇന്റേൺഷിപ്പ് 2024 ൽ ജാമിഅ മദീനത്തുന്നൂറിലെ രണ്ട് വിദ്യാർത്ഥികൾ യോഗ്യത നേടി. ബി. എ സോഷ്യോയോളജി അവസാന വർഷ വിദ്യാർത്ഥികളായ അനസ് ഒളവട്ടൂരിനും മുഹമ്മദലി എരിമയൂരിനുമാണ് അവസരം ലഭിച്ചത്.

മണിപ്പാൽ യൂണിവേഴ്സിറ്റി റിസർച്ച് ഇന്റേൺഷിപ്പിന് ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥികൾ Read More »

സയൻസ് ഓർബിറ്റ് -അക്കാദമിക്ക് കോൺഫറൻസ്; പ്രബന്ധങ്ങൾ ക്ഷണിച്ചു

ശാസ്ത്ര സാങ്കേതിക രംഗത്തെ ആധുനിക പുരോഗതികൾ എന്ന പ്രമേയത്തിൽ
ജാമിഅ മദീനത്തുന്നൂർ ഡിപ്പാർട്ട്മെൻ്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്കു കീഴിൽ മദീനതുന്നൂർ സയൻസ് ഓർബിറ്റ് സംഘടിപ്പിക്കുന്ന മൂന്നാമത് അക്കാദമിക്ക് കോൺഫറൻസിലേക്ക്(ACRAST_24) പ്രബന്ധങ്ങൾ ക്ഷണിച്ചു.

സയൻസ് ഓർബിറ്റ് -അക്കാദമിക്ക് കോൺഫറൻസ്; പ്രബന്ധങ്ങൾ ക്ഷണിച്ചു Read More »

എസ് എസ് എഫ് മുത്ത് നബി മെഗാ ക്വിസ്: ജാമിഅ മദീനത്തുന്നൂറിന് മികച്ച വിജയം.

എസ് എസ് എഫ് കേരള സംഘടിപ്പിച്ച മുത്ത് നബി മെഗാ ക്വിസ് മത്സരത്തിൽ ജാമിഅ മദീനത്തുന്നൂർ ജൂനിയർ സ്കൂൾ വിദ്യാർഥികൾക്ക് മികച്ച വിജയം. മലപ്പുറം ജില്ലയിലെ ഹസനിയ്യ ഐക്കരപ്പടി ക്യാമ്പസിലെയും മമ്പീതി സി. എം മർകസ് ക്യാമ്പസിലെയും വിദ്യാർത്ഥികളാണ് നേട്ടം കൈവരിച്ചത്. മഴവിൽ എച്ച്. എസിൽ മർകസ് പബ്ലിക് സ്കൂൾ ഐക്കരപ്പടി ഒന്നാം സ്ഥാനവും മഴവിൽ ഇൻസ്റ്റിറ്റ്യൂഷനിൽ മർകസ് മമ്പീതി ഊരകം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

എസ് എസ് എഫ് മുത്ത് നബി മെഗാ ക്വിസ്: ജാമിഅ മദീനത്തുന്നൂറിന് മികച്ച വിജയം. Read More »

മർകസ് ഗാർഡൻ ഉർസേ അജ്മീർ സ്വാഗതസംഘ രൂപീകരണയോഗം നാളെ

2025 ജനുവരി 22 മുതൽ 25 വരെ മർകസ് ഗാർഡനിൽ വെച്ച് വിപുലമായി സംഘടിപ്പിക്കപ്പെടുന്ന ഉർസെ അജ്മീറിൻ്റെ സ്വാഗതസംഘ രൂപീകരണയോഗം നാളെ (വ്യാഴം) വൈകിട്ട് നാലുമണിക്ക് മർകസ് ഗാർഡൻ ക്യാമ്പസിൽ വച്ച് നടക്കും.

മർകസ് ഗാർഡൻ ഉർസേ അജ്മീർ സ്വാഗതസംഘ രൂപീകരണയോഗം നാളെ Read More »

മർകസ് ഗാർഡൻ ഉർസേ അജ്മീർ പ്രഖ്യാപിതമായി;ജനുവരി 22 മുതൽ 25 വരെ

മർകസ് ഗാർഡൻ ഉർസെ അജ്മീറിൻ്റെ പ്രഖ്യാപനം അവേലത്ത് ഉറൂസിൽ വെച്ച് സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലത്തിന്റെയും റഈസുൽ ഉലമ ഇ സുലൈമാൻ മുസ്ലിയാരുടെയും സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെയും നേതൃത്വത്തിൽ നടന്നു. 2025 ജനുവരി 22,23,24,25 തിയ്യതികളിലാണ് ഉർസെ അജ്മീർ മർകസ് ഗാർഡനിൽ വെച്ച് വിപുലമായി സംഘടിക്കപ്പെടുന്നത്.

മർകസ് ഗാർഡൻ ഉർസേ അജ്മീർ പ്രഖ്യാപിതമായി;ജനുവരി 22 മുതൽ 25 വരെ Read More »

ആഗോള തലത്തിൽ ഉറുദു ഭാഷയുടെ സ്വാധീനമേറുന്നു: ഡോ. അബ്ദുൽ ഹക്കീം അസ്ഹരി

ഉറുദു ഭാഷക്ക് ലോകത്ത് കൂടുതൽ സ്വാധീനം ലഭിച്ചു കോണ്ടിരിക്കുന്നുവെന്ന് ഡോ. അബ്ദുൽ ഹക്കീം അസ്ഹരി അഭിപ്രായപ്പെട്ടു. ജാമിഅ മദീനത്തുന്നൂർ ഉറുദു ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ഏകദിന ഉറുദു ശിൽപശാല ‘രംഖേ സുഖൻ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. സമ്പന്നമായ ചരിത്രവും പൈതൃകവും പേരുന്ന ഉറുദു ഭാഷയെ സജീവമാക്കാൻ വിദ്യാർത്ഥികൾ സന്നദ്ധത കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഗമത്തിൽ പ്രോ റെക്ടർ ആസഫ് നൂറാനി വരപ്പാറ അധ്യക്ഷത വഹിച്ചു.

ആഗോള തലത്തിൽ ഉറുദു ഭാഷയുടെ സ്വാധീനമേറുന്നു: ഡോ. അബ്ദുൽ ഹക്കീം അസ്ഹരി Read More »

ജാമിഅ മദീനത്തുന്നൂർ: ഇംഗ്ലീഷ് കോൺക്ലൈവ് സമാപിച്ചു

ഈങ്ങാപ്പുഴ : ജാമിഅ മദീനത്തുന്നൂർ ഇംഗ്ലീഷ് ഡിപാർട്ട്മെന്റിന് കീഴിൽ ദാറുൽ ഹിദായ ഗ്ലോബൽ ക്യാമ്പസിൽ സംഘടിപ്പിച്ച ഇംഗ്ലീഷ് കോൺക്ലൈവ് സമാപിച്ചു. ദാറുൽ ഹിദായ പ്രിൻസിപ്പൾ ശിബിലി ത്വാഹിർ നൂറാനിയുടെ അധ്യക്ഷതയിൽ എം. പി. എസ് തങ്ങൾ മലോറം ഉദ്ഘാടനം ചെയ്തു. ജാമിഅ മദീനത്തുന്നൂർ പ്രൊ- റെക്ടർ ആസഫ് നൂറാനി സന്ദേശം പ്രസംഗം നടത്തി. അറബിക്- ഇംഗ്ലീഷ് വിവർത്തന രീതികളും സാധ്യതകളും എന്ന വിഷയത്തിൽ അറബ് നെറ്റ് ഡയറക്ടറും മോറിസ് കോളേജ് ഓഫ് ആർട്‌സ്& സയൻസ് പ്രിൻസിപ്പളുമായ ഡോ.

ജാമിഅ മദീനത്തുന്നൂർ: ഇംഗ്ലീഷ് കോൺക്ലൈവ് സമാപിച്ചു Read More »

പി എസ് സി; രണ്ടാം റാങ്ക് ഹബീബ് നൂറാനിക്ക്

കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി എസ് സി) ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ സോഷ്യോളജി ജൂനിയർ തസ്തികയിലേക്ക് നടത്തിയ പരീക്ഷയിൽ രണ്ടാം റാങ്ക് നേടി ജാമിഅ മദീനത്തൂർ പൂർവ്വ വിദ്യാർത്ഥി ഹബീബ് നൂറാനി.

പി എസ് സി; രണ്ടാം റാങ്ക് ഹബീബ് നൂറാനിക്ക് Read More »

ഹൈക്കോടതികളിൽ എൻറോൾ ചെയ്ത് ജാമിഅ മദീനത്തുന്നൂർ പൂർവ്വ വിദ്യാർത്ഥികൾ

കേരള, തമിഴ്‌നാട്, കര്‍ണാടക ഹൈക്കോടതികളില്‍ നിന്നും എൻറോൾ ചെയ്ത് ജാമിഅ മദീനത്തുന്നൂർ 21 പൂർവ്വ വിദ്യാർത്ഥികൾ കൂടി കര്‍മരംഗത്തേക്ക്. കോഴിക്കോട് മർകസ് നോളജ് സിറ്റിയിലെ മർകസ് ലോ- കോളേജിൽ നിന്നാണ് ഇവർ നിയമ പഠനം പൂർത്തിയാക്കിയത്. ഇതിനോടകം നൂറോളം പൂർവ്വ വിദ്യാർത്ഥികൾ അഭിഭാഷകരായി നിയമ സേവനം ചെയ്തുവരുന്നു.

ഹൈക്കോടതികളിൽ എൻറോൾ ചെയ്ത് ജാമിഅ മദീനത്തുന്നൂർ പൂർവ്വ വിദ്യാർത്ഥികൾ Read More »

Scroll to Top