MARKAZ GARDEN

സി എ ഫൗണ്ടേഷൻ, ഇൻ്റർമീഡിയേറ്റ് ജനുവരി 2025: മികച്ച റിസൾട്ടുമായി ജാമിഅ മദീനതുന്നൂർ

മർകസ് ഗാർഡൻ: സി എ ഫൗണ്ടേഷൻ, ഇൻ്റർമീഡിയേറ്റ് ജനുവരി 2025ൽ മികച്ച മികച്ച റിസൾട്ടുമായി ജാമിഅ മദീനതുന്നൂർ. റഫീഖ് മോൻ നൂറാനി തൊടുപുഴയും മുഹമ്മദ് യാസീൻ ഗുലിസ്ഥാനിയും സി എ ഫസ്റ്റും സെക്കൻഡും ഗ്രൂപ്പുകൾ വിജയിച്ചു.

സി എ ഫൗണ്ടേഷൻ, ഇൻ്റർമീഡിയേറ്റ് ജനുവരി 2025: മികച്ച റിസൾട്ടുമായി ജാമിഅ മദീനതുന്നൂർ Read More »

ജെ. ഇ. ഇ മെയിൻ: ഉന്നത വിജയവുമായി ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥികൾ

കോഴിക്കോട്: ജെ. ഇ. ഇ മെയിൻ 2025ൽ 99.68% നേടി റബീഅത്തും 98.4% മായി ഹംസ സ്വാദിഖും ഉന്നത വിജയം കൈവരിച്ചു.റബീഅത്ത് കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് പഴയകടപുറം സ്വദേശികളായ മഹ്മൂദ് ലത്വീഫി- സുമയ്യ ദമ്പതികളുടെയും ഹംസ സ്വാദിഖ് മലപ്പുറം ജില്ലയിലെ നന്നമ്പ്ര സ്വദേശികളായ അബ്ദുല്ല- മൈമൂന ദമ്പതികളുടെയും മകനാണ്. മുഹമ്മദ് റിസ്‌വാൻ, മുഫ്ലിഹ്, റൻശിദ് എന്നിവർ 94ഉം സനീഹ് 91ഉം ഉവൈസ് 90.2 ശതമാനവും മാർക്കുകൾ നേടി. വിജയികളെ ജാമിഅ മദീനത്തുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ.

ജെ. ഇ. ഇ മെയിൻ: ഉന്നത വിജയവുമായി ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥികൾ Read More »

മർകസ് ഗാർഡൻ ഉർസേ അജ്മീർ സ്വാഗതസംഘം ഓഫീസ് ‘ഖാൻ ഖാഹ്’ തുറന്നു

പൂനൂർ | മർകസ് ഗാർഡൻ ഉർസേ അജ്മീർ സ്വാഗതസംഘം ഓഫീസ് ‘ഖാൻ ഖാഹ്’ തുറന്നു. പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. മതമൈത്രിയുടെയും സാമൂഹിക സൗഹാർദ്ദത്തിന്റെയും പ്രതീകങ്ങളായി രാജ്യത്ത് ഉയർന്നുനിന്നിരുന്ന ഖാൻ ഖാഹ്കളെ തിരികെ കൊണ്ടുവരേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും അത്കൊണ്ട് തന്നെ സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഉർസേ അജ്മീറിന്റെ പ്രസക്തി വളരെക്കൂടുതലാണെന്നും എം എൽ എ പറഞ്ഞു.

മർകസ് ഗാർഡൻ ഉർസേ അജ്മീർ സ്വാഗതസംഘം ഓഫീസ് ‘ഖാൻ ഖാഹ്’ തുറന്നു Read More »

ജാമിഅ മദീനതുന്നൂർ ഇർസുന്നബവി ‘സോൺ റൊൻ്റിവ്യൂ’25 ന് പ്രൗഢമായ പരിസമാപ്തി.

കൊല്ലം | കേരളപുരം ജാമിഉൽ അരീശിൽ സംഘടിപ്പിച്ച സോൺ റൊൻ്റിവ്യൂ’25 ലൈഫ് ഫെസ്റ്റിവൽ സമാപിച്ചു. ഇർസുന്നബവി ക്യാമ്പസുകളിൽ യൂണിറ്റ് റൊൻ്റിവ്യൂ കഴിഞ്ഞ് ജേതാക്കളായ വിദ്യാർത്ഥികളുടെ കലാമാമാങ്കമായ സോൺ റെൻ്റിവ്യൂ വെള്ളിയാഴ്ച്ച രാവിലെയോടെയാണ് ആരംഭം കുറിച്ചത്.എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ടും ഖാദിസിയ്യ ഇസ്‌ലാമിക് കോംപ്ലക്സ് ജനറൽ സെക്രട്ടറിയുമായ ഡോക്ടർ മുഹമ്മദ് കുഞ്ഞു സഖാഫി ഓപ്പണിങ് സെഷൻ ഉദ്ഘാടനം ചെയ്തു. ജാമിഅ മദീനതുന്നൂറിന് കീഴിലുള്ള പതിനഞ്ച് ഇർസുന്നബവി ക്യാമ്പസുകളുടെ മത്സരമാണ് ഇവിടെ നടന്നത്. മൈനർ, പ്രീമിയർ, സബ്ജൂനിയർ,

ജാമിഅ മദീനതുന്നൂർ ഇർസുന്നബവി ‘സോൺ റൊൻ്റിവ്യൂ’25 ന് പ്രൗഢമായ പരിസമാപ്തി. Read More »

ബഹ്‌റുൽ ഉലൂം വിദ്യാഭ്യാസ അവാർഡ് വീണ്ടും ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥിക്ക്

റാബിതതു തലാമീദി ബഹ്റിൽ ഉലൂം (ഒ. കെ ഉസ്താദ് ശിഷ്യ കൂട്ടായ്മ) നൽകുന്ന ബഹ്‌റുൽ ഉലൂം വിദ്യാഭ്യാസ അവാർഡ് വീണ്ടും ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥിക്ക്. ജാമിഅ മദീനതുന്നൂർ മർകസ് ഗാർഡൻ അവസാന വർഷ വിദ്യാർഥിയായ ബുജൈർ ശാഫിയാണ് ഈ വർഷം അവാർഡിന് അർഹനായത്. രണ്ടാം തവണയാണ് ബുജൈർ ഈ നേട്ടം കൈവരിക്കുന്നത്. ഈ വർഷം രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ശാമിൽ ശുക്കൂർ നൂറാനിയുമാണ്. ഇത് മൂന്നാം തവണയാണ് ജാമിഅ മദീനതുന്നൂർ അവാർഡിന് അർഹമാവുന്നത്. കഴിഞ്ഞ വർഷവും രണ്ടാം സ്ഥാനം ജാമിഅ മദീനത്തുന്നൂറിനായിരുന്നു.

ബഹ്‌റുൽ ഉലൂം വിദ്യാഭ്യാസ അവാർഡ് വീണ്ടും ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥിക്ക് Read More »

മണിപ്പാൽ യൂണിവേഴ്സിറ്റി റിസർച്ച് ഇന്റേൺഷിപ്പിന് ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥികൾ

മർകസ് ഗാർഡൻ: NIRF റാങ്കിംങ്ങിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യയിലെ മുൻനിര യൂണിവേഴ്സിറ്റികളിലൊന്നായ മണിപ്പാൽ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഹ്യുമാനിറ്റീസ്‌, ബിരുദ വിദ്യാർത്ഥികൾക്കായി നടത്തുന്ന സോഷ്യോയോളജി റിസർച്ച് ഇന്റേൺഷിപ്പ് 2024 ൽ ജാമിഅ മദീനത്തുന്നൂറിലെ രണ്ട് വിദ്യാർത്ഥികൾ യോഗ്യത നേടി. ബി. എ സോഷ്യോയോളജി അവസാന വർഷ വിദ്യാർത്ഥികളായ അനസ് ഒളവട്ടൂരിനും മുഹമ്മദലി എരിമയൂരിനുമാണ് അവസരം ലഭിച്ചത്.

മണിപ്പാൽ യൂണിവേഴ്സിറ്റി റിസർച്ച് ഇന്റേൺഷിപ്പിന് ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥികൾ Read More »

മർകസ് ഗാർഡൻ ഉർസേ അജ്മീർ സ്വാഗതസംഘ രൂപീകരണയോഗം നാളെ

2025 ജനുവരി 22 മുതൽ 25 വരെ മർകസ് ഗാർഡനിൽ വെച്ച് വിപുലമായി സംഘടിപ്പിക്കപ്പെടുന്ന ഉർസെ അജ്മീറിൻ്റെ സ്വാഗതസംഘ രൂപീകരണയോഗം നാളെ (വ്യാഴം) വൈകിട്ട് നാലുമണിക്ക് മർകസ് ഗാർഡൻ ക്യാമ്പസിൽ വച്ച് നടക്കും.

മർകസ് ഗാർഡൻ ഉർസേ അജ്മീർ സ്വാഗതസംഘ രൂപീകരണയോഗം നാളെ Read More »

മർകസ് ഗാർഡൻ ഉർസേ അജ്മീർ പ്രഖ്യാപിതമായി;ജനുവരി 22 മുതൽ 25 വരെ

മർകസ് ഗാർഡൻ ഉർസെ അജ്മീറിൻ്റെ പ്രഖ്യാപനം അവേലത്ത് ഉറൂസിൽ വെച്ച് സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലത്തിന്റെയും റഈസുൽ ഉലമ ഇ സുലൈമാൻ മുസ്ലിയാരുടെയും സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെയും നേതൃത്വത്തിൽ നടന്നു. 2025 ജനുവരി 22,23,24,25 തിയ്യതികളിലാണ് ഉർസെ അജ്മീർ മർകസ് ഗാർഡനിൽ വെച്ച് വിപുലമായി സംഘടിക്കപ്പെടുന്നത്.

മർകസ് ഗാർഡൻ ഉർസേ അജ്മീർ പ്രഖ്യാപിതമായി;ജനുവരി 22 മുതൽ 25 വരെ Read More »

പി എസ് സി; രണ്ടാം റാങ്ക് ഹബീബ് നൂറാനിക്ക്

കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി എസ് സി) ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ സോഷ്യോളജി ജൂനിയർ തസ്തികയിലേക്ക് നടത്തിയ പരീക്ഷയിൽ രണ്ടാം റാങ്ക് നേടി ജാമിഅ മദീനത്തൂർ പൂർവ്വ വിദ്യാർത്ഥി ഹബീബ് നൂറാനി.

പി എസ് സി; രണ്ടാം റാങ്ക് ഹബീബ് നൂറാനിക്ക് Read More »

ഹൈക്കോടതികളിൽ എൻറോൾ ചെയ്ത് ജാമിഅ മദീനത്തുന്നൂർ പൂർവ്വ വിദ്യാർത്ഥികൾ

കേരള, തമിഴ്‌നാട്, കര്‍ണാടക ഹൈക്കോടതികളില്‍ നിന്നും എൻറോൾ ചെയ്ത് ജാമിഅ മദീനത്തുന്നൂർ 21 പൂർവ്വ വിദ്യാർത്ഥികൾ കൂടി കര്‍മരംഗത്തേക്ക്. കോഴിക്കോട് മർകസ് നോളജ് സിറ്റിയിലെ മർകസ് ലോ- കോളേജിൽ നിന്നാണ് ഇവർ നിയമ പഠനം പൂർത്തിയാക്കിയത്. ഇതിനോടകം നൂറോളം പൂർവ്വ വിദ്യാർത്ഥികൾ അഭിഭാഷകരായി നിയമ സേവനം ചെയ്തുവരുന്നു.

ഹൈക്കോടതികളിൽ എൻറോൾ ചെയ്ത് ജാമിഅ മദീനത്തുന്നൂർ പൂർവ്വ വിദ്യാർത്ഥികൾ Read More »

Scroll to Top