RENDEZVOUS 2025

ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊൻ്റിവ്യു’25ന് പ്രൗഢ സമാപ്തി

‘വിധേയപ്പെടലിന്റെ സ്വാതന്ത്ര്യങ്ങൾ’ എന്ന പ്രമേയത്തിൽ നടന്ന ഈ വർഷത്തെ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ സമാപിച്ചു. മൂന്ന് ദിവസം നീണ്ടുനിന്ന പരിപാടികളിൽ മദീനതുന്നൂറിന്റെ നാൽപ്പതിലധികം ക്യാമ്പസുകളിൽ നിന്നുള്ള 1700 അധികം വിദ്യാർത്ഥികൾ വ്യത്യസ്ത പരിപാടികളിൽ മത്സരിച്ചു.

ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊൻ്റിവ്യു’25ന് പ്രൗഢ സമാപ്തി Read More »

സമർപ്പിത ജീവിതം, സുരക്ഷിത സ്വാതന്ത്ര്യം; പ്രമേയം ഉയർത്തിപ്പിടിച്ച് കൾച്ചറൽ ഗാല

സ്രഷ്ടാവിലേക്കുള്ള സമർപ്പിത ജീവിതം മനുഷ്യന് സുരക്ഷിതമായ സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു എന്ന പ്രമേയം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഈ വർഷത്തെ ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊൻ്റിവ്യു പരിപാടികൾ നടക്കുന്നത്. അതിൻ്റെ ഭാഗമായി നടന്ന കൾച്ചറൽ ഗാലയിൽ മദീനതുന്നൂറിന്റെ നാല്പതിലധികം ക്യാമ്പസുകളിൽ നിന്നുള്ള 1700 ൽ അധികം വിദ്യാർത്ഥികൾ അണിനിരന്നു.

സമർപ്പിത ജീവിതം, സുരക്ഷിത സ്വാതന്ത്ര്യം; പ്രമേയം ഉയർത്തിപ്പിടിച്ച് കൾച്ചറൽ ഗാല Read More »

ബ്രെയിൻ റോട്ടിനെ അതിജയിക്കാൻ സ്വയം നിയന്ത്രണം അനിവാര്യം: പാനൽ ഡിസ്കഷൻ

കൃത്രിമ ബുദ്ധിയും സമൂഹ മാധ്യമങ്ങളും മനുഷ്യനെ ബ്രെയിൻ റോട്ടിന് ഇരയാക്കുന്ന ആൽഫാ സി ജെൻ യുഗത്തിൽ സ്വയം തിരഞ്ഞെടുപ്പും നിയന്ത്രണവുമാണ് ഏക രക്ഷാമാർഗമെന്ന് പാനൽ ഡിസ്‌കഷൻ അഭിപ്രായപ്പെട്ടു.

ബ്രെയിൻ റോട്ടിനെ അതിജയിക്കാൻ സ്വയം നിയന്ത്രണം അനിവാര്യം: പാനൽ ഡിസ്കഷൻ Read More »

സാമൂഹിക നന്മ നിലനിർത്തുന്നതിന് ഭാഷയും സാഹിത്യവും പ്രധാനം: സി. മുഹമ്മദ് ഫൈസി

ഭാഷ പഠനവും സാഹിത്യപ്രവർത്തനവും സാമൂഹിക നന്മക്കും പുരോഗതിക്കും വേണ്ടിയാണെന്ന് ഉസ്താദ് സി. മുഹമ്മദ് ഫൈസി. ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊൻ്റിവ്യു’25 ഓപ്പണിങ് സെഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക നന്മ നിലനിർത്തുന്നതിന് ഭാഷയും സാഹിത്യവും പ്രധാനം: സി. മുഹമ്മദ് ഫൈസി Read More »

യൂണിറ്റ് റൊൻ്റിവ്യു; 42 ക്യാമ്പസുകളിൽ പരിപാടികൾക്ക് പരിസമാപ്തി

ജാമിഅ മദീനതുന്നൂറിൻ്റെ കേരളത്തിനകത്തും പുറത്തുമുള്ള 42 ക്യാമ്പസുകളിലും യൂണിറ്റ് റൊൻ്റിവ്യുകൾ സമാപിച്ചു. മദീനതുന്നൂർ ഇർസുന്നബവി ക്യാമ്പസുകളുടെ സോൺ റൊൻ്റിവ്യു മത്സരങ്ങൾക്കും പരിസമാപ്തി കുറിച്ചു

യൂണിറ്റ് റൊൻ്റിവ്യു; 42 ക്യാമ്പസുകളിൽ പരിപാടികൾക്ക് പരിസമാപ്തി Read More »

പതാക ഉയർന്നു; ജാമിഅ മദീനതുന്നൂർ ഹോം റൊൻ്റിവ്യുന് പ്രൗഢ തുടക്കം

ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊൻ്റിവ്യു’25 ന് പതാക ഉയർന്നു. മർകസ് ഗാർഡൻ അയൽക്കൂട്ട സാരഥികളുടെ സാന്നിധ്യത്തിൽ അവേലത്ത് സയ്യിദ് മഷ്ഹൂർ ആറ്റ തങ്ങൾ പതാക ഉയർത്തലിന് നേതൃത്വം നൽകി. കാൽ നൂറ്റാണ്ട് കൊണ്ട് ജാമിഅ മദീനതുന്നൂർ കൈവരിച്ച വിദ്യാഭ്യാസ-സാമൂഹിക വിപ്ലവങ്ങളെ തങ്ങൾ പ്രശംസിച്ചു

പതാക ഉയർന്നു; ജാമിഅ മദീനതുന്നൂർ ഹോം റൊൻ്റിവ്യുന് പ്രൗഢ തുടക്കം Read More »

റൊൻ്റിവ്യു’25; വിദ്യാർത്ഥികളോട് സംവദിച്ച് മുസ്തഫ. പി. എറയ്ക്കൽ

കക്കടിപ്പുറം ദലാഇലുൽ ഖൈറാത്ത് ലൈഫ് ഫെസ്റ്റിവൽ റൊൻ്റിവ്യു’25 ൻ്റെ വേദിയിൽ വിദ്യാർത്ഥികളുമായി സംവദിച്ച് സിറാജ് എഡിറ്റർ മുസ്തഫ പി. എറക്കൽ. ലിബറേറ്റീവ് സബ്മിഷൻസ് എന്ന തീമിനെ ആസ്പദമാക്കി നടത്തിയ പ്രഭാഷണത്തിൽ അമിത സ്വാതന്ത്ര്യത്തിന്റെ അപകടങ്ങളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പു നൽകി.

റൊൻ്റിവ്യു’25; വിദ്യാർത്ഥികളോട് സംവദിച്ച് മുസ്തഫ. പി. എറയ്ക്കൽ Read More »

ശുഹദ ലൈഫ് ഫെസ്റ്റിവൽ റെന്റിവ്യൂ ’25 ന് പ്രൗഢ സമാപ്തി.

ശുഹദാ എജ്യൂ ക്യാമ്പസ് വിദ്യാർഥി സംഘടന നാദി ദഅവക്ക് കീഴിൽ “ലിബറേറ്റീവ് സബ്‌മിഷൻ” എന്ന പ്രമേയത്തിൽ നടക്കുന്ന ‘യൂനിറ്റ് റെന്റിവ്യൂ 25’ ലൈഫ് ഫെസ്റ്റിവലിനു പ്രൗഢമായ സമാപനം.2024 ഡിസംബർ 23,24 തീയതികളിൽ നടന്ന ഫെസ്റ്റിൽ പ്രമുഖർ സംബന്ധിച്ചു.സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുൽ നസീർ അഹ്സനി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

ശുഹദ ലൈഫ് ഫെസ്റ്റിവൽ റെന്റിവ്യൂ ’25 ന് പ്രൗഢ സമാപ്തി. Read More »

ജമലുല്ലൈലി ലൈഫ് ഫെസ്റ്റിവലിന് പ്രൗഢ സമാപനം

മദീനത്തുന്നൂർ ജമലുല്ലൈലി ക്യാമ്പസ് ഫെസ്റ്റ് റോൻ്റിവ്യു സമാപിച്ചു. രണ്ട് ദിവസങ്ങളിലായി “ലിബറേറ്റീവ് സബ്മിഷൻസ്” എന്ന പ്രമേയത്തിൽ നടന്ന ഫെസ്റ്റിവലിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി. വിജിത്ത് നിർവഹിച്ചു.

ജമലുല്ലൈലി ലൈഫ് ഫെസ്റ്റിവലിന് പ്രൗഢ സമാപനം Read More »

ദാറുൽ ഹിദായ ലൈഫ് ഫെസ്റ്റിവലിന് പ്രൗഢ സമാപനം

മദീനതുന്നൂർ ദാറുൽ ഹിദായ ഗ്ലോബൽ അക്കാദമി ‘റെൻ്റിവ്യൂ 25’ ലൈഫ് ഫെസ്റ്റിവലിന് പ്രൗഢ സമാപ്തി. ഡിസംബർ ഇരുപത്തിയഞ്ച്, ഇരുപത്തിയാറ് തീയതികളിൽ ‘ലിബറേറ്റീവ് സബ്മിഷൻസ്’ എന്ന പ്രമേയത്തിൽ നടക്കുന്ന ഫെസ്റ്റിവലിൽ 110 മത്സര ഇനങ്ങളിൽ മൂന്ന് വിഭാഗങ്ങളിലായി നൂറോളം വിദ്യാർത്ഥികൾ മത്സരിച്ചു. മത്സര വിജയികൾ ജനുവരി മൂന്ന്, നാല്, അഞ്ച് തീയതികളിൽ പൂനൂർ ജാമിഅഃ മദീനത്തുന്നൂറിൽ വെച്ച് നടക്കുന്ന ഹോം റെൻ്റിവ്യൂവിൽ മുപ്പതോളം ക്യാംപസുകളിലെ വിദ്യാർത്ഥികളുമായി മത്സരിക്കും.

ദാറുൽ ഹിദായ ലൈഫ് ഫെസ്റ്റിവലിന് പ്രൗഢ സമാപനം Read More »

Scroll to Top