ഖത്വർ: മദീനത്തുന്നൂർ ഫൗണ്ടറും റെക്ടറുമായ കാന്തപുരം എ. പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരിക്ക് അന്താരാഷ്ട്ര കമ്മ്യൂണിറ്റി ലീഡർഷിപ്പ് അവാർഡ്. ഖത്വർ ഉപപ്രധാനമന്ത്രി പദവിയുള്ള സ്റ്റേറ്റ് മിനിസ്റ്ററും ഖത്വർ നാഷണൽ ലൈബ്രറി പ്രസിഡൻ്റുമായ ഹമദ് ബിൻ അബ്ദിൽ അസീസ് അൽ കവാരിയിൽ നിന്നാണ് ബഹുമതി ഏറ്റുവാങ്ങിയത്. 2024ലെ ഖത്തർ സോഷ്യൽ റെസ്പോൺസിബിലിറ്റി വീക്കിൽ റീജിയണൽ കൺസൾട്ടിംഗ് നെറ്റ്വർക്കിൻ്റെ പങ്കാളിത്തത്തോടെ ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജ്വേറ്റ് സ്റ്റഡീസിലെ എക്സലൻസ് സെൻ്റർ ഫോർ ട്രെയിനിംഗ് ആൻഡ് കൺസൾട്ടിംഗ് സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിലാണ് അവാർഡ് സമ്മാനിച്ചത്. ഈ അംഗീകാരം ഇന്ത്യയിലെ സാമൂഹിക പുരോഗതിക്കും ഉൾകൊള്ളലിനും ജാമിഅ മർക്കസും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും നിർവഹിക്കുന്ന പങ്കിനെ പ്രതിഫലിപ്പിക്കുന്നു എന്ന് അദ്ദേഹം പ്രതികരിച്ചു.
കാന്തപുരം എ. പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരിക്ക് അന്താരാഷ്ട്ര കമ്മ്യൂണിറ്റി ലീഡർഷിപ്പ് അവാർഡ്.

