മനുഷ്യ ജീവിതം അർത്ഥ പൂർണമാവുന്നത് അപര സേവനത്തിലൂടെയാണ്; ഡോ. ഖയ്യിം നൗകി യമമോട്ടോ

കോഴിക്കോട്: മനുഷ്യ ജീവിതം അർത്ഥ പൂർണമാവുന്നത് അപര സേവനത്തിലൂടെയാണെന്ന് തുർക്കിയിലെ മർമര യൂണിവേഴ്സിറ്റി ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ടർക്കിഷ് സ്റ്റഡീസിൽ അസി. പ്രൊഫസർ ഡോ. ഖയ്യിം നൗകി യമമോട്ടോ പ്രസ്ഥാവിച്ചു. മർകസ് ഗാർഡൻ ഉർസേ അജ്മീറിന്റെയും ജാമിഅ മദീനതുന്നൂർ കോൺവൊക്കേഷന്റെയും ഭാഗമായി അഹ്ദൽ സാദാത്ത് ചെയറുമായി സഹകരിച്ച് നടന്ന ഖിദ്മ അക്കാദമിക് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപര സേവനം ജീവിത ലക്ഷ്യമായി പഠിപ്പിച്ച ഇസ്ലാമിൻ്റെ പാഠങ്ങളെ മതിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു

‘അജ്മീർ ഖാജയും സൂഫി ഇസ്ലാമും: ആത്മീയത, സാഹിത്യം, ബഹുസ്വരത’ എന്ന പ്രേമേയത്തിൽ നടന്ന അക്കാദമിക് കോൺഫറൺസിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അസി. പ്രൊഫസർ ഡോ. നുഐമാൻ കെ എ (‘ഇന്ത്യൻ രാഷ്ട്രീയത്തിലെ സുൽത്താനുൽ ഹിന്ദ് ഖാജയുടെ ഇടം), ജാമിഅ മർകസ് പ്രോ റെക്ടർ ഡോ. റോഷൻ നൂറാനി (ദക്ഷിണേന്ത്യയിലെ മാപ്പിളമാർക്കിടയിൽ അജ്മീർ ഖ്വാജയുമായുള്ള ആരാധന, മഹബ്ബ, മൂർത്തീഭാവം), ജാമിഅ മദീനതുന്നൂർ ഫിഖ്ഹ് ഡിപ്പാർട്ട്മെന്റ് അസി. ഹെഡ് മുതവക്കിൽ നൂറാനി അൽ അസ്ഹരി (സൂഫി ഇസ്ലാമും പൊളിറ്റിക്കൽ ഇസ്ലാമും: നവ ഇന്ത്യയിലെ അജ്മീർ ഖാജയുടെ ഖിദ്മയുടെ പ്രസക്തി) ഡോക്ടറൽ ഫെല്ലോ ഫ്രൈ യൂണിവേഴ്സിറ്റി ബെർളിൻ ഇപിഎം സ്വാലിഹ് നൂറാനി (പ്രണയത്തിന്റെയും കരുതലിന്റെയും ‘ലങ്കാർ’: ഇരുപത്തൊന്നാം നൂറ്റാണ്ടിന്ന് അജ്മീർ ഖ്വാജയുടെ ജീവിതാധ്യാപനങ്ങൾ) കീ നോട്ടുകൾ അവതരിപ്പിച്ചു. നാല് പാനലുകളിലായി വിവിധ വിഷയങ്ങളിൽ 30 പേപ്പർ പ്രസന്റേഷനുകൾ നടന്നു. പാനലുകൾക്ക് ഡോ. മുഹമ്മദ് റോഷൻ നൂറാനി, ഡോ. അബ്ദുൽ ഖാദിർ നൂറാനി, ഡോ. മുഹമ്മദ് അസ്ഹരി, അഷ്റഫ് ഹസ്സൻ നൂറാനി എന്നിവർ നേതൃത്വം നൽകി.

സമാപന സംഗമം ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനിയുടെ അധ്യക്ഷതയിൽ ജാമിഅ മദീനതുന്നൂർ ഡീൻ ഓഫ് ഫാകാൽറ്റി അഫേഴ്സ് ഇർഷാദ് നൂറാനി ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ്സ് യൂണിയൻ കൺവീനർ ഇയാസ് സുലൈമാൻ സ്വാഗതവും കോൺഫറൻസ് കോർഡിനേറ്റർ വാസ്വിൽ മുജീബ് നന്ദി പറഞ്ഞു.

നാളെ നടക്കുന്ന ഗ്ലോബൽ നൂറാനി, റബ്ബാനി, ഗുലിസ്താനി മീറ്റിൽ സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ, ടി എൻ പ്രതാപൻ എം പി, ഡോ.ഫൈസൽ അഹ്സനി ഉളിയിൽ, ശരീഫ് നിസാമി തുടങ്ങിയവർ സംവദിക്കും. ജാമിഅ മദീനതുന്നൂർ നാലാമത് കോൺവൊക്കേഷൻ മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലത്തിന്റെ അധ്യക്ഷതയിൽ സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി മുഹ്യിസുന്ന പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ സനദ് ദാന പ്രഭാഷണം നിർവഹിക്കും. ജാമിഅ മദീനത്തുന്നൂര്‍ റെക്ടറും എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയുമായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി റെക്ടർ മെസ്സേജ് നൽകും.

ഫോട്ടോ: ജാമിഅ മദീനതുന്നൂർ ഖിദ്മ അക്കാദമിക് കോൺഫറൻസിൽ തുർക്കിയിലെ മർമര യൂണിവേഴ്സിറ്റി ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ടർക്കിഷ് സ്റ്റഡീസിൽ അസി. പ്രൊഫസർ ഡോ. ഖയ്യിം നൗകി യമമോട്ടോ ഉദ്ഘാടനം ചെയ്യുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top