മർകസ് ഗാർഡൻ: മയക്ക് മരുന്ന് മാഫിയകളും സ്വതന്ത്ര ചിന്തകരും വളരുന്ന ഈ നാട്ടിൽ കുസുമങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ജാമിഅ മദീനത്തുന്നൂര്‍ റെക്ടറും എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയുമായ ഡോ. എ.പി. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പ്രസ്താവിച്ചു. സഹ്റതുൽ ഖുർആൻ പോലോത്ത സംരംഭങ്ങളിലൂടെ മക്കളിൽ ചെറുപ്രായത്തിൽ തന്നെ നന്മകൾ നട്ടുപിടിപ്പിക്കണം. മർകസ് ഗാർഡൻ ഉർസേ അജ്മീറിൽ സഹ്റതുൽ ഖുർആൻ കോൺവൊക്കേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മർകസ് ഗാർഡൻ ജനറൽ മാനേജർ അബൂസ്വാലിഹ് സഖാഫിയുടെ അധ്യക്ഷതയിൽ മദനീയം ആത്മീയ മജ്ലിസിന് അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നൽകി. സഹ്റതുൽ ഖുർആൻ സർട്ടിഫിക്കറ്റ് വിതരണം സയ്യിദ് അബ്ദുലത്തീഫ് അഹ്ദൽ അവേലം നിർവഹിച്ചു.
നാളെ നടക്കുന്ന മത പ്രഭാഷണത്തിന് ലുഖ്മാനുൽ ഹക്കീം സഖാഫി പുല്ലാര നേതൃത്വം നൽകും. ‘അജ്മീർ ഖാജയും സൂഫി ഇസ്ലാമും: ആത്മീയത, സാഹിത്യം, ബഹുസ്വരത’ എന്ന പ്രേമേയത്തിൽ ഖിദ്മ അക്കാദമിക് കോൺഫറൺസ് തുർക്കിയിലെ മർമര യൂണിവേഴ്സിറ്റി ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ടർക്കിഷ് സ്റ്റഡീസിൽ അസി. പ്രൊഫസർ ഡോ. ഖയ്യിം നൗകി യമമോട്ടോ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നടക്കുന്ന പാനൽ ഡിസ്കഷൻ ദാറുൽ ഉലൂം ലത്തീഫിയ മുൻ പ്രിൻസിപ്പൽ കെ സി അബൂബക്കർ ഹസ്റത് ഉദ്ഘാടനം നിർവഹിക്കും.
ഫോട്ടോ: മർകസ് ഗാർഡൻ സഹ്റതുൽ ഖുർആൻ കോൺവൊക്കേഷൻ ജാമിഅ റെക്ടർ ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു.

