സാമൂഹിക നന്മ സാധ്യമാവുന്നത് നല്ല പണ്ഡിത നേതൃത്വത്തിലൂടെ; കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

കോഴിക്കോട്: സാമൂഹിക നന്മ സാധ്യമാവുന്നത് നല്ല പണ്ഡിത നേതൃത്വത്തിലൂടെയാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലത്തിന്റെ അധ്യക്ഷതയിൽ ജാമിഅ മദീനതുന്നൂർ നാലാമത് കോൺവൊക്കേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത ബൗദ്ധിക വിദ്യാഭ്യാസത്തിലും ദീനീ സേവനത്തിലും വലിയ ഇടപെടലുകൾ നടത്തുന്ന നൂറാനി, റബ്ബാനി, ഗുലിസ്താനികളെ അദ്ദേഹം അഭിനന്ദിച്ചു.

സമസ്ത സെക്രട്ടറി മുഹ്യിസുന്ന പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ സനദ് ദാനത്തിന് നേതൃത്വം നൽകി. ജാമിഅ മദീനതുന്നൂറിൽ നിന്ന് ബാച്ച്ലർ ഇൻ ഇസ്ലാമിക് റിവീൽഡ് നോളജ് പൂർത്തിയാക്കിയ 147 നൂറാനികൾക്കും ജാമിഅ ഫിനിഷിങ് പ്രോഗ്രാം പൂർത്തിയാക്കിയ 30 റബ്ബാനികൾക്കും ഇന്റിഗ്രേറ്റഡ് സ്റ്റഡീസ് പൂർത്തിയാക്കിയ ഗുലിസ്താനികൾക്കുമാണ് സനദ് നൽകിയത്. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുൽ ഹകീം അസ്ഹരി റെക്ടർ ടോക്ക് നിർവഹിച്ചു. എസ് എസ് എഫ് ഇന്ത്യ ട്രഷറർ സുഹൈറുദ്ധീൻ നൂറാനി പ്രീസം ടോക്ക് നിർവഹിച്ചു. വേദിയിൽ സായിബ ഗ്രൂപ്പ് സി ഇ ഒ ജനാബ് ആമിർ ഹുസൈന് ഖാജ ഗരീബ് നവാസ് അവാർഡ് നൽകി. സമസ്ത മുശാവറ അംഗം കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കാട്ടിപ്പാറ സമാപന പ്രസംഗവും പ്രാർത്ഥനയും നിർവഹിച്ചു.

സയ്യിദ് ഫാത്താഹുദ്ധീൻ ജീലാനി ലക്ഷദ്വീപ്, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി ചേളാരി, നാസർ ഖമ്മാസ് അൽ യമാഹി യു എ ഇ, ജാമിഅ മദീനതുന്നൂർ ഫിഖ്ഹ് ഡിപ്പാർട്മെന്റ് എച് ഒ ഡി ഹുസൈൻ ഫൈസി കൊടുവള്ളി, മുഹ്‌യുദ്ധീൻ ബാഖവി, കൗസർ സഖാഫി, സൈനുൽ ആബിദീൻ ജമലുല്ലൈലി, മുൻ ഐ എസ് ആർ ഒ സൈന്റിസ്റ്റ് ഡോ. അബ്ദുൽ സലാം, എന്നിവർ പങ്കെടുത്തു. മർകസ് ഗാർഡൻ ജനറൽ മാനേജർ അബൂസ്വാലിഹ് സഖാഫി സ്വാഗതവും ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി നന്ദിയും പറഞ്ഞു.

കോൺവൊക്കേഷന്റെ ഭാഗമായി നടന്ന ഗ്ലോബൽ നൂറാനി സംഗമം റെക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരിയുടെ അധ്യക്ഷതയിൽ സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ ഉദ്ഘടാനം ചെയ്തു. തസ്കിയ ടോക്ക്, മീഡിയാഷൻസ്, മിഡാസ് ടച്ച്, മാജിക് വാണ്ട്, റൂട്ട് മാപ്പ് തുടങ്ങിയ വ്യത്യസ്ഥ സെഷനുകളിലായി ഇരുപത് വിഷയങ്ങൾ ചർച്ച ചെയ്തു. ജാമിഅ മദീനതുന്നൂർ ഫിഖ്ഹ് ഡിപ്പാർട്മെന്റ് എച് ഒ ഡി അലി അഹ്സനി എടക്കര, ജാമിഅ അഖിദ ഡിപ്പാർട്ട്മെന്റ് എച് ഒ ഡി മുഹ്യുദ്ധീൻ സഖാഫി കാവനൂർ, തഫ്സീർ ഡിപ്പാർട്മെന്റ് എച് ഒ ഡി മുഹ്യുദ്ധീൻ സഖാഫി താളീക്കര, കണ്ണൂർ യൂണിവേഴ്സിറ്റി റിസർച്ച് സൂപ്പർവൈസർ ഫൈസൽ അഹ്സനി ഉളിയിൽ, മിദ്ലാജ് ജമീൽ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

ഖിദ്മ; എ ലൈഫ് വർത് ലിവിങ് എന്ന പ്രമേയത്തിൽ ഈ മാസം ഒന്നിന് ആരംഭിച്ച മർകസ് ഗാർഡൻ ഉർസേ അജ്മീർ ഇന്ന് സമാപിക്കും. പരിപാടിയുടെ ഭാഗമായി ‘അജ്മീർ ഖാജയും സൂഫി ഇസ്ലാമും: ആത്മീയത, സാഹിത്യം, ബഹുസ്വരത’ എന്ന പ്രേമേയത്തിൽ നടന്ന അക്കാദമിക് കോൺഫറൺസ് തുർക്കിയിലെ മർമര യൂണിവേഴ്സിറ്റിയിലെ ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ടർക്കിഷ് സ്റ്റഡീസിൽ അസി. പ്രൊഫസർ ഡോ. ഖയ്യിം നൗകി യമമോട്ടോ ഉദ്ഘാടനം ചെയ്തു. ‘തമിഴ് മുസ്ലിം ജീവിതം; പാരമ്പര്യവും പ്രതീക്ഷകളും’ പ്രമേയത്തിൽ നടക്കുന്ന തമിഴ് ഖിദ്മ പാനൽ ഡിസ്കഷനിൽ വെല്ലൂർ ലത്തീഫിയ്യ കോളേജ് മുൻ പ്രിൻസിപ്പലായ കെ സി അബൂബക്കർ ഹസ്റത് ഉദ്ഘാടനം ചെയ്തു. പ്രീ കോൺവൊക്കേഷൻ സമ്മിറ്റിൽ ഡൽഹി ജാമിഅ ഹംദർദ് പ്രോ ചാൻസലറായ പത്മശ്രീ ഇഖ്ബാൽ എസ്. ഹസ്നൈൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി ഗരീബ് നവാസ് സൗഹൃദ സംഗമം, നാഷണൽ റബ്ബാനി സമ്മിറ്റ്, ഗ്ലോബൽ ഗുലിസ്ഥാനി മീറ്റ്, കുടുംബ സംഗമം, മുഅല്ലിം സംഗമം എന്നീ പരിപാടികൾ നടന്നു.

സമാപന സംഗമത്തിൽ കേരള മുസ്ലിം ജമാഅത് സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി ഖതമുൽ ഖുർആൻ മജ്ലിസിന് നേതൃത്വം നൽകും. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത് പ്രസിഡന്റ് സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി ഉദ്ഘാടനം ചെയ്യും. ഡോ.അബ്ദുസ്സലാം സഖാഫി ദേവർശോല മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ സമാപന പ്രാർത്ഥന നിർവഹിക്കും.

ഫോട്ടോ: ജാമിഅ മദീനതുന്നൂർ നാലാമത് കൺവെൻഷൻ സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top