പൂനൂർ :- ജാമിഅഃ മദീനത്തൂന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊന്റിവ്യൂ’23 ൽ നടന്ന ഗ്ലോബൽ ദർസ് മനോഹരമായി. സാമ്പത്തിക ഇടപാടിന്റെ കർമ്മ ശാസ്ത്ര വീക്ഷണത്തെ അടിസ്ഥാനമാക്കി അറബിക്, ഇംഗ്ലീഷ്, ഉർദു ഭാഷകളിലായി മത്സരാർഥികൾ ദർസ് നടത്തി. കിതാബുകളിൽ നിന്ന് വിധികർത്താക്കൾ നിർണ്ണയിക്കുന്ന ഭാഗത്ത് നിന്നാണ് ക്ലാസ്സ് എടുക്കേണ്ടത്. മർകസ് ഗാർഡൻ അറബിക് ഡിപ്പാർട്മെന്റ് ഹെഡ് ഡോ. റഹീം സഖാഫി, ഉർദു ഡിപ്പാർട്മെന്റ് ഹെഡ് ഇമ്തിയാസ് നൂറാനി എന്നിവർ വിധിനിർണ്ണയം നടത്തിയ പരിപാടി ഭാഷ വൈവിദ്യം കൊണ്ട് ശ്രദ്ദേയമായി. താൻസാനിയൻ താസ, ഗസ്നവിയൻ ഗാസ, സനഗലിയൻ ഗാല എന്നീ മൂന്ന് ടീമുകളെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികൾ മാറ്റുരച്ചു.
ഭാഷ വൈവിദ്യം തീർത്ത് ഗ്ലോബൽ ദർസ്

