ജാമിഅ മദീനത്തുന്നൂർ സയൻസ് ബാച്ചിൽ നിന്നും ഗവ. മെഡിക്കൽ കോളേജിലേക്ക്

പൂനൂർ: നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥി മുഹമ്മദ് മുഅവ്വിദ് ശ്രദ്ധേയമാവുന്നു. 90 ശതമാനം മാർക്ക് നേടി ദേശീയ തലത്തിൽ 7705 ആം റാങ്കും ഒ.ബി.സി തലത്തിൽ 2825 ആം റാങ്കും സ്വന്തമാക്കി ഗവ. മെഡിക്കൽ കോളേജിലേക്ക് അവസരം നേടിയിരിക്കുകയാണ്. ജാമിഅ മദീനത്തുന്നൂർ സയൻസ് ക്യാമ്പസായ ബൈത്തുൽ ഇസ്സ നരിക്കുനിയിൽ ഇസ്ലാമിക് സ്റ്റഡീസിനൊപ്പം നേടിയ ഈ വിജയം ഇരട്ടി മധുരമാണ് സമ്മാനിക്കുന്നത്.

അരൂർ സ്വദേശികളായ അബ്ദുസമദ്, മുൻ വഖഫ് ബോർഡ് അംഗം ഫാത്തിമ റോസ്‌ന ദമ്പതികളുടെ മകനാണ് മുഹമ്മദ് മുഅവ്വിദ്. ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ: അബ്ദുൽ ഹകീം അസ്ഹരിയും അക്കാഡമിക് കൗൺസിലും വിദ്യാർത്ഥിയെ അഭിനന്ദിച്ചു. മെഡിക്കൽ സയൻസിൽ ഗവേഷണം നടത്തി ആതുര രംഗത്ത് സാമൂഹിക സേവകനാവുക എന്നതാണ് മുഅവ്വിദിൻ്റെ ആഗ്രഹം.

1 thought on “ജാമിഅ മദീനത്തുന്നൂർ സയൻസ് ബാച്ചിൽ നിന്നും ഗവ. മെഡിക്കൽ കോളേജിലേക്ക്”

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top