പൂനൂർ | ഡൽഹി നാഷണൽ മ്യൂസിയം വിന്റർ ഇന്റേൺഷിപ്പ് പ്രോഗ്രാമിൽ മാനുസ്ക്രിപ്റ്റ് ഡിപ്പാർട്ട്മെന്റിൽ അവസരം നേടി ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥി ആഷിർ ബീരാൻ. ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളിൽ നിന്നായി 17 പേർക്കാണ് ഇന്റേൺഷിപ്പിന് അവസരം ലഭിച്ചിട്ടുള്ളത്. ഉറുദു, പേർഷ്യ , അറബി ഭാഷയിലുള്ള മാനുസ്ക്രിപ്പ്റ്റ് ഡിപ്പാർട്ട്മെന്റിൽ പ്രൊജക്ടുകളെ അസിസ്റ്റ് ചെയ്യാനാണ് ആഷിറിന് അവസരം ലഭിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എ ഹിസ്റ്ററി ബിരുദദാരിയായ ആഷിർ ബീരാൻ നിലവിൽ ജാമിഅ മദീനതുന്നൂറിൽ ബാച്ചിലർ ഇൻ ഹിസ്റ്ററി ആൻഡ് കൾച്ചറൽ സ്റ്റഡീസ് അവസാന വർഷ വിദ്യാർഥിയാണ്. കഴിഞ്ഞ ദിവസം പൂനൂർ മർകസ് ഗാർഡനിൽ നടന്ന ഫെസ്റ്റിവൽ വേദിയിൽ കേരള തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി അഹ്മദ് ദേവർ കോവിൽ ആഷിറിനെ അഭിനന്ദിച്ചു.
മലപ്പുറം തൃപ്പനച്ചി വാളപ്ര വീരാൻകുട്ടി – റഫീഖ ദമ്പതികളുടെ മകനാണ്. അഭിമാന നേട്ടം കൈവരിച്ച വിദ്യാർത്ഥിയെ ജാമിഅ മദീനത്തുന്നൂർ റെക്ടർ ഡോ. എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും സ്റ്റാഫ് കൗൺസിലും പ്രത്യേകം അഭിനന്ദിച്ചു.
ഫോട്ടോ: അഭിമാന നേട്ടം കൈവരിച്ച വിദ്യാർത്ഥിയെ കേരള തുറമുഖ മന്ത്രി അഹ്മദ് ദേവർ കോവിൽ ഉപഹാരം കൈമാറുന്നു.

