പൂനൂർ :- ജാമിഅ മദീനതുന്നൂർ നാദി ദഅവ സ്റ്റുഡന്റസ് യൂണിയൻ സംഘടിപ്പിക്കുന്ന ദ്വിദിന ‘എൻഗേജ്’ ഇംഗ്ലീഷ് പബ്ലിക് സ്പീക്ക് വർക്ക്ഷോപ് ഇന്നും നാളെയുമായി (ജൂലൈ 25,26) നടക്കും.
വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പ്രഭാഷണ-സംവാദന ശേഷിയെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ പബ്ലിക് സ്പീക്കേഴ്സ് സംബന്ധിക്കും.
വ്യായാഴ്ച്ച വൈകീട്ട് ആരംഭിക്കുന്ന പ്രഥമ സെഷനിൽ സുഹൈൽ പട്ടാമ്പി (ഫൗണ്ടർ, ബ്രിട്ടീഷ് ഇംഗ്ലീഷ് അക്കാദമി) വുദ്യാർഥികളുമായി സംവദിക്കും. വെള്ളിയാഴ്ച നടക്കുന്ന വിവിധ സെഷനുകൾക്ക് വിത്യസ്ത വിഷയങ്ങളിലായി ഫാരിസ് ബിൻ അഷ്‌റഫ് (കോ ഫൗണ്ടർ, ഇംഗ്ലീഷ് റൂട്ട്മീ), ഡോ. മൻസൂർ അലി (ഡയറക്ടർ, എജു ഓപ്പറേഷൻ, യു. എസ്. എ), അമീർ ഹസ്സൻ ഓസ്ട്രേലിയ (ഇന്റർ നാഷണൽ സ്കൂൾ, കൺസൽട്ടന്റ്) എന്നിവർ നേതൃത്വം നൽകും.
രണ്ടു ദിവസം നീണ്ടു നിൽക്കുന്ന വർക്ക്ഷോപ്പിൽ ജാമിഅ മദീനത്തൂന്നൂർ നാല്പതിലധികം ക്യാമ്പസുകളിൽ നടന്ന ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ വിജയികളായ വുദ്യാർഥികൾ പങ്കെടുക്കുമെന്ന് ഡീൻ ഓഫ് അക്കാദമിക്സ് ശിബിലി താഹിർ നൂറാനി അറിയിച്ചു.
‘എൻഗേജ്’ ദ്വിദിന ഇംഗ്ലീഷ് വർക്ക്‌ഷോപ് ഇന്നും നാളെയും

