ജാമിഅ മദീനത്തുന്നൂർ: ഇംഗ്ലീഷ് കോൺക്ലൈവ് സമാപിച്ചു

ഈങ്ങാപ്പുഴ : ജാമിഅ മദീനത്തുന്നൂർ ഇംഗ്ലീഷ് ഡിപാർട്ട്മെന്റിന് കീഴിൽ ദാറുൽ ഹിദായ ഗ്ലോബൽ ക്യാമ്പസിൽ സംഘടിപ്പിച്ച ഇംഗ്ലീഷ് കോൺക്ലൈവ് സമാപിച്ചു. ദാറുൽ ഹിദായ പ്രിൻസിപ്പൾ ശിബിലി ത്വാഹിർ നൂറാനിയുടെ അധ്യക്ഷതയിൽ എം. പി. എസ് തങ്ങൾ മലോറം ഉദ്ഘാടനം ചെയ്തു. ജാമിഅ മദീനത്തുന്നൂർ പ്രൊ- റെക്ടർ ആസഫ് നൂറാനി സന്ദേശം പ്രസംഗം നടത്തി. അറബിക്- ഇംഗ്ലീഷ് വിവർത്തന രീതികളും സാധ്യതകളും എന്ന വിഷയത്തിൽ അറബ് നെറ്റ് ഡയറക്ടറും മോറിസ് കോളേജ് ഓഫ് ആർട്‌സ്& സയൻസ് പ്രിൻസിപ്പളുമായ ഡോ. ഇസ്മാഈൽ എം, ഉന്നതവിദ്യാഭ്യാസം: ജീവിതലക്ഷ്യം എന്ന വിഷയത്തിൽ ജാമിഅ മദീനത്തുന്നൂർ അറബിക് ഡിപ്പാർട്ട്മെൻ്റ് എച്ച്. ഒ. ഡി ഡോ. മുഹമ്മദ് അസ്ഹരി, ഇംഗ്ലീഷ്: ലിംഗ്വ ഫ്രാങ്ക്വ എന്ന വിഷയത്തിൽ ഭാരതിയാർ യൂണിവേഴ്സിറ്റി റിസർച്ച് സൂപ്പർവൈസറും കെ.എം.ഒ കോളജ് & ഫാറൂഖ് കോളേജ് പി.ജി ഇംഗ്ലീഷ് തലവനുമായ ഡോ. സി.കെ അഹ്മദ്, മാസ്റ്റർ ദി മൈക്: ആർട്ട് ഓഫ് പബ്ലിക് സ്പീക്കിംഗ് എന്ന വിഷയത്തിൽ ഹബിറ്റസ് ലൈഫ് സ്കൂൾ പബ്ലിക് സ്പീക്കിംഗ് ട്രെയ്നർ മുഹമ്മദലി നൂറാനി, 100 കോമൺ എറേർസ് ഇൻ ഇംഗ്ലീഷ് എന്ന വിഷയത്തിൽ രചയിതാവും ഇംഗ്ലീഷ് ട്രെയിനറുമായ അബ്ദുറഹ്മാൻ, എ. ഐ & ഡിജിറ്റൽ പ്ലാറ്റ്ഫോർമുകളിലൂടെ അക്കാദമിക് & കരിയർ ശാക്തീകരണവും വിപുലീകരണവും എന്ന വിഷയത്തിൽ രചയിതാവും ജാമിഅ മദീനത്തുന്നൂർ ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റ് മെമ്പറുമായ സഹൽ നൂറാനി, ശാഫി നൂറാനി എന്നിവർ വിവിധ സെഷനുകൾ വിഷയാവതരണം നടത്തി സംസാരിച്ചു. ജാബിർ സഖാഫി പൂനൂർ സ്വാഗതവും ത്വാഹാ അനസ് നൂറാനി നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top