എൻട്രോപ്പി സയൻസ് ഫെസ്റ്റിവൽ സമാപിച്ചു

നരിക്കുനി: ജാമിഅ മദീനത്തുന്നൂർ സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റിന് കീഴിൽ
സയൻസ് ഓർബിറ്റ് സംഘടിപ്പിച്ച ‘എൻട്രോപ്പി’ സയൻസ് ഫെസ്റ്റിവൽ നരിക്കുനി ബൈത്തുൽ ഇസ്സയിൽ നടന്നു.കോഴിക്കോട് റീജ്യണൽ സയൻസ് സെൻ്റർ ആൻഡ് പ്ലാനറ്റേറിയം ഡയറക്ടർ എം എം കെ ബാലാജി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി കേരള ഫോറസ്റ്റ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് സയൻ്റിസ്റ്റ് ഡോ.സജീവൻ ടി.വി, പ്രമുഖ വാന നിരീക്ഷകൻ സുരേന്ദ്രൻ പുന്നശ്ശേരി, ഡോ. ഷഫീഖ് ബുസ്താൻ, ഡോ.അലി ഹസ്സൻ,സി എം സ്വാബിർ സഖാഫി സംസാരിച്ചു.

ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സുസ്ഥിര വികസനത്തിനുള്ള ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതനാശയങ്ങൾ എന്ന പ്രമേയത്തിൽ നടന്ന സയൻസ് അക്കാദമിക്ക് കോൺഫറൻസ് കാലിക്കറ്റ് സർവ്വകലാശാല ഫിസിക്സ് വിഭാഗം മേധാവി ഡോ.ഷാഹിൻ ഉദ്ഘാടനം ചെയ്തു. ഡോ. അദ്നാൻ ,ഡോ.അബ്ദുൽ ജലീൽ സംബന്ധിച്ചു. ശാസ്ത്ര സാങ്കേതിക മേഖലയിലെ വികാസങ്ങളും അവയുടെ ശരിയായ പ്രയോഗങ്ങളും സമീപന രീതികളും ചർച്ച ചെയ്ത കോൺഫറൻസിൽ രാജ്യത്തിനകത്തും പുറത്തുമുള്ള വ്യത്യസ്ത യൂനിവേഴ്സിറ്റികളിൽ നിന്നായി ഇരുപതിൽ പരം ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

സയൻസ് ഓർബിറ്റ് അലുംനി മീറ്റ്’ ക്ലോയിസ്റ്റർ.5.0 ജാമിഅ മദീനത്തുന്നുർ സീനിയർ മുദരിസ്സ് മുഹ്യുദ്ധീൻ സഖാഫി തളീക്കര ഉദ്ഘാടനം ചെയ്തു. ജാമിഅ മദീനത്തുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി,മുജ്തബ നൂറാനി, മുഹമ്മദ് നൂറാനി, യാസീൻ നൂറാനി സംബന്ധിച്ചു.

2025-26 വർഷത്തേക്കുള്ള സയൻസ് ഓർബിറ്റ് ഭാരവാഹികൾ: അബ്ദുൽ ബാരി ( ചെയർമാൻ), ഷിനാസ് കെ ഉബൈദ് (ജന:കൺവീനർ), ഫാളിൽ (ഫിനാൻസ് സെക്രട്ടറി),
ഷിബിലി സിവി, നഹ് യാൻ (വൈസ് ചെയ.), റയ്യാൻ, സ്വബാഹ് (ജോ: കൺ).

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top