പൂനൂർ | `സന്തുഷ്ട കുടുംബം സംതൃപ്ത ജീവിതം` എന്ന പ്രമേയത്തിൽ നടന്ന രണ്ടാമത് ഫാമിലി മീറ്റിന് മർകസ് ഗാർഡനിൽ പ്രൗഢമായ പരിസമാപ്തി. എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മർകസ് ഗാർഡൻ ഡയറക്ടറുമായ ഡോ മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി ഉദ്ഘാടനം നിർവഹിച്ചു. റഹ്മത്തുള്ള സഖാഫി എളമരം വിഷയാവതരണം നടത്തി സംസാരിച്ചു. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ സമാപന പ്രാർത്ഥന മജ്ലിസിന് നേതൃത്വം നൽകി.ജനുവരി 30,31 ഫെബ്രുവരി 1,2 തീയതികളിലായി നടക്കുന്ന ഉർസേ അജ്മീറിന്റെ ഭാഗമായാണ് ഫാമിലി മീറ്റ് സംഘടിച്ചത്. ജാമിഅ മദീനത്തുന്നൂർ പ്രൊ റെക്ടർ ആസഫ് നൂറാനി, മർകസ് ഗാർഡൻ മാനേജർ അബൂസ്വാലിഹ് സഖാഫി, നാസർ സഖാഫി പൂനൂർ, മാജിദ് സഖാഫി പ്രസംഗിച്ചു.
മർകസ് ഗാർഡൻ ഫാമിലി മീറ്റ് ; 1300 കുടുംബങ്ങൾ പങ്കാളികളായി

