മൂന്ന് ഡോക്ടർമാർ: ജാമിഅ മദീനത്തുന്നൂറിലെ ആദ്യ മെഡിക്കൽ ബിരുദധാരികൾ സേവനരംഗത്തേക്ക്

മർകസ് ഗാർഡൻ: ജാമിഅ മദീനത്തുന്നൂറിൻ്റെ പ്രയാണത്തിന് ഒരു പൊൻതൂവൽ കൂടി നൽകി ആദ്യ മെഡിക്കൽ ബിരുദധാരികൾ സേവന രംഗത്തേക്ക്. ഖാദിരിയ്യ കാരന്തൂരിൽ നിന്നും ഫൗണ്ടേഷൻ പൂർത്തീകരിച്ച മദീനത്തുന്നൂറിലെ ആദ്യ സയൻസ് ബാച്ചിലെ സയ്യിദ് നുഅ്മാൻ നൂറാനി, സഹൽ നൂറാനി, ശമ്മാസ് നൂറാനി എന്നിവരാണ് ഡോക്ടർ ബിരുദം കരസ്ഥമാക്കിയത്. കോഴിക്കോട് മർകസ് യുനാനി മെഡിക്കൽ കോളേജിൽ നിന്നാണ് ബാച്ചിലർ ഓഫ് യുനാനി മെഡിസിൻ ആൻഡ് സർജറിയിൽ പഠനം പൂർത്തീകരിച്ചത്. സയ്യിദ് നുഅ്മാൻ കോഴിക്കോട് ജില്ലയിലെ വടകര സ്വദേശികളായ സയ്യിദ് മുഹമ്മദ് അമീൻ – ശബീബ ബീവി ദമ്പതികളുടെയും മുഹമ്മദ് സഹൽ കോഴിക്കോട് ജില്ലയിലെ വെണ്ണക്കോട് സ്വദേശികളായ അബ്ദുല്ല സഖാഫി – നസീറ ദമ്പതികളുടെയും ശമ്മാസ് കോഴിക്കോട് ജില്ലയിലെ തന്നെ പരപ്പൻപൊയിൽ സ്വദേശികളായ സി. പി മുഹമ്മദ് മദനി – അസ്മ ദമ്പതികളുടെയും മക്കളാണ്. ഡോക്ടർ ബിരുദധാരികളെ ജാമിഅ മദീനത്തുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. എ. പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരിയും അക്കാദമിക് കൗൺസിലും അനുമോദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top