ബുസ്താനാബാദ്: മാസ്സ് ഗാല വിളംബര റാലി ഉജ്ജ്വലമായി.പുനൂർ ജാമിഅഃ മദീനത്തുനൂർ ലൈഫ് ഫെസ്റ്റിവൽ Rendezvous’24 ന്റെ ഭാഗമായി കുല്ലിയത്തു മദീനത്തുനൂർ ഇമാം ശാഫി ക്യാമ്പസ് ബുസ്താനാബാദ് വിളംബര റാലി സംഘടിപ്പിച്ചു. “സെൻസിംഗ് ദി സ്പെയ്സസ് (അകലങ്ങൾ അറിയുന്നു) എന്ന പ്രമേയത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഈ വർഷത്തെ ഫെസ്റ്റിവൽ ജനുവരി 5,6,7 തീയതികളിൽ പുനൂർ മർകസ് ഗാർഡനിൽ വെച്ച് അരങ്ങേരും. അഞ്ചു കാറ്റഗറിയിൽ ഇരുന്നൂറിലധികം പരിപാടികളിലായി ആയിരത്തിമുന്നൂറിലധികം വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്ന കലാമാമാങ്കത്തിന് വെള്ളിയാഴ്ച തുടക്കമാകും.
മാസ്സ് ഗാല: വിളംബര റാലി ഉജ്ജ്വലമായി

