രാജ്യ സേവനം ജീവിത ലക്ഷ്യമാവണം: കാന്തപുരം

പൂനൂർ: രാജ്യ സേവനം നമ്മുടെ ജീവിത ലക്ഷ്യമാവണമെന്ന് ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ പ്രസ്താവിച്ചു. പൂനൂർ മർകസ് ഗാർഡനിൽ വെച്ച് നടന്ന ഗ്ലോബൽ നുറാനി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യ നന്മയ്ക്കും വളർച്ചയ്ക്കും വേണ്ടി പ്രവർത്തിക്കാൻ നാം സജ്ജരാകണമെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു. ജാമിഅ മദീനത്തൂന്നൂർ ഫൗണ്ടർ റെക്ടർ ഡോ. മുഹമ്മദ്‌ അബ്ദുൽ ഹക്കീം അസ്ഹരി മുഖാതബാതുന്നൂറാനി യുക്ക് നേതൃത്വം നൽകി. രണ്ട് ദിവസം നീണ്ടു നിന്ന സംഗമത്തിൽ വ്യത്യസ്ത സെഷനുകൾ നടന്നു. സമൂഹ നിർമിതിയുടെ നേർവഴി എന്ന വിഷയത്തിൽ സ്വാദിഖ് സഖാഫി പെരിന്താറ്റിരിയും സെൻട്രിക് അഡ്മിനിസ്ട്രേഷൻ രീതിയെ അധികരിച്ച് കേരള സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷണർ ഡോ. എ അബ്ദുൽ ഹക്കീമും സംസാരിച്ചു. മാധ്യമ നിർവഹണവും പബ്ലിക് റിലേഷനും എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ ഡോ. ശാഫി നൂറാനി, ഡോ. ശമീർ നൂറാനി, ഡോ. ശാഹുൽ ഹമീദ് നൂറാനി, യാസർ അറഫാത്ത് നൂറാനി, സ്വാലിഹ് നൂറാനി, യുസുഫ് നൂറാനി, ശാക്കിർ നൂറാനി, മുജീബ് നൂറാനി എന്നിവർ വ്യത്യസ്ത വിഷയങ്ങൾ അവതരിപ്പിച്ചു. സംഗമത്തിൽ നൂറാനി അലുംനി പ്രിസം ഫൗണ്ടേഷൻ 2024- 2026 ഭാരവാഹികളെ ഡോ എ.പി. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി പ്രഖ്യാപിച്ചു. ജഅഫർ നൂറാനി ബാംഗ്ലൂർ പ്രസിഡന്റ്, ആസഫ് നൂറാനി വരപ്പാറ ജനറൽ സെക്രട്ടറി, സ്വാദിഖ്‌ നൂറാനി ഫിനാൻസ് സെക്രട്ടറി തുടങ്ങിയവരാണ് ഭാരവാഹികൾ. ഓപ്പണിങ് സെറിമണിക്ക് അബൂ സ്വാലിഹ് സഖാഫിയും ക്ലോസിങ് സെറിമണിക്ക് അലി അഹ്സനി എടക്കര, മുഹ്‌യുദ്ധീൻ സഖാഫി തളീക്കര, മുഹ്‌യുദ്ധീൻ സഖാഫി കാവനൂർ എന്നിവരും നേതൃത്വം നൽകി. ജഅഫർ നൂറാനി ഓപ്പണിങ് ടോക്കും പ്രോഗ്രാം ചെയർമാൻ സയ്യിദ് ത്വാഹ നൂറാനി അൽ ബുഖാരി ക്ലോസിങ് ടോക്കും നടത്തി. സുഹൈറുദ്ധീൻ നൂറാനി അദ്ധ്യക്ഷത വഹിച്ചു. ശൗക്കത്ത് നഈമി, സി പി ഉബൈദ് സഖാഫി, മദനീയം അബ്ദുൽ ലത്വീഫ് സഖാഫി എന്നിവർ ആശീർവദിച്ച് സംസാരിച്ചു. നൈറ്റ്‌ ഗാല, പ്രിസം ഷീ ടുഗതർ തുടങ്ങിയവ ഇതിനോടനുബന്ധിച്ച് നടന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top