ഗ്ലോകൽ ബോട്ട് സ്പീക്കിംഗ്; ഫസ്റ്റ് റിസൾട്ട് ഓഫ് റൊന്റിവ്യൂ’23

നിർമ്മിത ബുദ്ധിയുടെയും യാന്ത്രിക വൽകരണതിൻ്റെയും നവ ലോകത്ത് കാലത്തിനൊപ്പം സഞ്ചരിക്കാൻ ശ്രമിക്കുകയാണ് റൊന്റിവ്യൂ’23. ജാമിഅഃ മദീനതുന്നൂർ അവസാന വർഷ വിദ്യാർഥി ഫത്താഹ് അബ്ദുസ്സലാം സ്വന്തമായി ഡെവലപ്പ് ചെയ്തെടുത്ത ഗ്ലോകൽ ബോട്ട് റോബോട്ടാണ് ഇത്തവണ റൊന്റിവ്യൂയിലെ മത്സര ഫലങ്ങൾ അന്നൗൺസ് ചെയ്യുന്നത്. മൻസിൽ മീഡിയ, സുന്നത്ത്, അദ്കാർ, മുൻശിദ് തുടങ്ങിയ അമ്പതോളം ആപ്ലിക്കേഷനുകൾ വികസിപ്പിച്ച് ഫുൾ സ്റ്റാക് ഡെവലപ്പറായി പ്രവർത്തിക്കുന്ന ഫത്താഹ് ബി സി എ ബിരുദ പഠനത്തിന് ശേഷം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാഗമായ നാച്ചുറൽ ലാംഗ്വേജ് പ്രൊസസിംഗ് മേഖലയിൽ ഗവേഷണം നടത്തുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top