പൂനൂർ: ജാമിഅ മദീനതന്നൂർ ഹിക്മ കാമ്പയിൻ ആദ്യഘട്ട പരിപാടികൾക്ക് തുടക്കം. ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനിയുടെ അധ്യക്ഷതയിൽ ബഹ്റൈൻ യൂണിവേഴ്സിറ്റി അറബിക് ലാംഗ്വേജ് ആൻഡ് ഇസ്ലാമിക് സ്റ്റഡീസ് ഡിപ്പാർട്മെന്റ് അസി. പ്രൊഫസർ ഡോ. നാജി ബിൻ റാഷിദ് അൽ അറബി ഉദ്ഘാടനം കർമ്മം നിർവഹിച്ചു. അടിസ്ഥാന വിജ്ഞാന ശാഖകളായ ഇൽമുൽ കലാം, ഫിഖ്ഹ്, ഉസൂലുൽ ഫിഖ്ഹ്, മൻത്വിഖ്, സ്വർഫ്, നഹ് വ് തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ പുരോഗതി ലക്ഷ്യമാക്കി ജാമിഅ മദീനതന്നൂർ ബോർഡ് ഓഫ് അക്കാദമിക് എക്സെലൻസിന് കീഴിൽ ശരീഅ കൗൺസിലാണ് ക്യാമ്പയിന് നേതൃത്വം നൽകുന്നത്. ഇശ്റാഖ്, പാനൽ ഡിസ്കഷൻ, ഹിക്മ ടോക്ക്, കിതാബ് കലാം, ഫുനൂൻ കലാം, ദർസു സനൂസി, മുഷാഅറ അൽഫിയ, ബയാനു തർകീബ്, സ്വർഫ് ഗെയിം, സ്വർഫുൽ മുഅതൽ, ബയാനു തർകീബ് എന്നീ പദ്ധതികളും ഇഖ്തിബാറുൽ ഫിഖ്ഹ്, തദ്രീസ്, ഫത്വ റൈറ്റിംഗ്, മുസാബഖ അൽഫിയ്യ, ഉസൂൽ ടോക്ക്, മുസാബഖ അദ്കിയ, മുസാബഖ തുഹ്ഫത്തുൽ വർദിയ, മുഖദിമത്തുൽ മിൻഹാജ് കോണ്ടസ്റ്റ്, രിസാല ക്രിയേഷൻ, ശറഹ് റൈറ്റിംഗ് – അൽഫിയ, ഹിഫ്ളുൽ മുത്തൂൻ, സ്വർഫ് ചാറ്റ്, സ്വർഫ് ഗെയിം എന്നീ മത്സരങ്ങളുമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ഹിക്മ ആദ്യഘട്ട പരിപാടികളായ ഉസൂൽ ടോക്ക്, ഫത് വ റൈറ്റിംഗ്, ഇക്തിബാറുൽ ഫിഖ്ഹ്, തദ് രീസ്, ബായാൻ തർകീബ് തുടങ്ങിയ മത്സരങ്ങൾ മർകസ് ഗാർഡൻ ക്യാമ്പസിൽ വെച്ച് നടന്നു. പ്രൈമറി, സബ്ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. മുഹമ്മദ് റാസി നൂറാനി, സഹൽ ശാമിൽ ഇർഫാനി, അൻവർ ഹനീഫ നൂറാനി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
സീനിയർ വിഭാഗം തദ്രീസിൽ മുഹമ്മദ് ആശിഖ് സി ദാറുൽ ഹിദായ ഈങ്ങാപ്പുഴ, സീനിയർ ഫത് വ റൈറ്റിംഗിൽ മുഹമ്മദ് ബുജൈർ ഷാഫി മർകസ് ഗാർഡൻ പൂനൂർ, സൂപ്പർ സീനിയർ തദ് രീസിൽ സലീം സൈദലവി മർകസ് ഗാർഡൻ പൂനൂർ, ജൂനിയർ ബയാൻ തർകീബിൽ മുഹമ്മദ് ഫാഹിസ് ദലാഇലുൽ ഖൈറാത്ത് കക്കിടിപ്പുറം, സീനിയർ ഉസൂൽ ടോക്കിൽ സിനാൻ ഹുസൈൻ ശുഹദ ക്യാമ്പസ് ഓമാനൂർ, സൂപ്പർ സീനിയർ ഫത് വ റൈറ്റിംഗിൽ അബ്ദുൽ റഹ്മാൻ മർകസ് ഗാർഡൻ പൂനൂർ, ജൂനിയർ ഇക്തിബാറുൽ ഫിഖ്ഹിൽ ഫാഹിസ്, ജലാലുദ്ധീൻ ദലാഇലുൽ ഖൈറാത്ത് കക്കിടിപ്പുറം എന്നിവർ വിജയികളായി. നാല് മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ മദീനതുന്നൂറിന്റെ കേരളത്തിലെ ഇരുപത് കാമ്പസുകളിലും നടക്കുമെന്ന് ജാമിഅ മദീനതുന്നൂർ ഡീൻ ഓഫ് അക്കാദമിക്സ് സയ്യിദ് ത്വാഹാ ഹുസൈൻ നൂറാനി അറിയിച്ചു.
ഫോട്ടോ: ജാമിഅ മദീനതന്നൂർ ഹിക്മ കാമ്പയിനിൽ മുഹമ്മദ് റാസി നൂറാനി ഹിക്മ ടോക്കിന് നേതൃത്വം നൽകുന്നു.

