ജാമിഅ മദീനതുന്നൂർ ഇർസുന്നബവി ‘സോൺ റോണ്ടിവ്യൂ 25’ ന് തുടക്കമായി

കൊല്ലം: കേരളപുരം ജാമിഉൽ അരീശിൽ സംഘടിപ്പിച്ച ‘സോൺ റെൻഡെവ്യൂ’ 2025 ന് ആരംഭമായി. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ടും ഖാദിസിയ ഇസ്ലാമിക് കോംപ്ലക്സ് ജനറൽ സെക്രട്ടറിയുമായ ഡോക്ടർ മുഹമ്മദ് കുഞ്ഞു സഖാഫി ഓപ്പണിങ് സെഷൻ ഉദ്ഘാടനം ചെയ്തു. ജാമിഅ മദീനത്തുന്നൂറിന് കീഴിലുള്ള പതിനഞ്ച് ഇർസുന്നബവി ക്യാമ്പസുകളുടെ മത്സരമാണ് ഇവിടെ നടക്കുന്നത്. പതിനഞ്ച് ക്യാമ്പസുകളിൽ നടന്ന യൂണിറ്റ് ജേതാക്കളാണ് മത്സരാർത്ഥികൾ. ഇവിടെ നിന്നും വിജയിക്കുന്നവർ ജനുവരി 3, 4, 5 തീയതികളിലായി മർക്കസ് ഗാർഡനിൽ വച്ച് നടക്കുന്ന ഹോം രെണ്ടു മാറ്റുരക്കും.ജബ്ബാർ ഹാജി പരിപാടിക്ക് അധ്യക്ഷത വഹിച്ചു. കേരളപുരം ജാമിഉൽ
അരീശ് ഇൻ ചാർജ് ഹബീബ് നൂറാനി സ്വാഗത ഭാഷണം നടത്തി. ഇർസുന്നബവി ക്യാമ്പസ് കോഡിനേറ്റർ മുഹമ്മദ് ഉവൈസ് നൂറാനി, ജുനൈദ് നൂറാനി, മുത്തലിബ് നൂറാനി സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top