കോഴിക്കോട്: ജാമിഅ മദീനത്തുന്നൂർ ബോർഡ് ഓഫ് അക്കാദമിക് എക്സലൻസ് സംഘടിപ്പിക്കുന്ന ഖിദ്മ അക്കാദമിക് സെമിനാറിലേക്ക് പ്രബന്ധങ്ങൾ ക്ഷണിച്ചു. “അജ്മീർ ഖാജയും സൂഫി ഇസ്‌ലാമും: ആത്മീയത, സാഹിത്യം, ബഹുസ്വരത” എന്ന പ്രമേയത്തിൽ ഫെബ്രുവരി മൂന്നിനാണ് സെമിനാർ നടക്കുന്നത്. ഫെബ്രുവരി ആദ്യവാരത്തിൽ നടക്കാനിരിക്കുന്ന മർകസ് ഗാർഡൻ അജ്മീർ ഉറൂസിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഇംഗ്ലീഷ്, അറബി, മലയാളം ഭാഷകളിലായി തയ്യാറാക്കിയ പ്രബന്ധ സംഗ്രഹം ജനുവരി പതിനൊന്നിനകം khidmaconference@gmail.com ലേക്ക് അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് +91 6235 169 109, +91 92073 38393 ബന്ധപ്പെടുക.
ഖിദ്മ അക്കാദമിക് സെമിനാർ; പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

