ദുബൈ: ജാമിഅ മദീനത്തുന്നൂര്‍ – മർകസ് ഗാർഡൻ പൂനൂർ നാലാം കോണ്‍വൊക്കേഷന്റെ ഭാഗമായി മര്‍കസ് ഗാര്ഡന് പ്രിസം യു എ ഇ ചാപ്റ്റര്‍ സംഘടിപ്പിച്ച ഖിദ്മ ഇന്റര്‍നാഷണല്‍ മീറ്റും റജബ് മുന്നൊരുക്ക പ്രഭാഷണവും പ്രൗഡമായി. ദുബൈ മര്‍കസില്‍ നടന്ന പരിപാടി ഐ സി എഫ് ഇന്റര്‍നാഷണല്‍ പ്ലാനിംഗ് ബോര്‍ഡ് ചെയര്മാന് അസീസ് സഖാഫി മമ്പാട് ഉദ്ഘാടനം ചെയ്തു. ജാമിഅ മദീനതുന്നൂര്‍ റെക്ടറും എസ്.വൈ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഡോ.എ.പി.മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഖിദ്മ സന്ദേശ പ്രഭാഷണം നടത്തി. വിശ്വാസിയുടെ ജീവിതത്തില്‍ ഖിദ്മയുടെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. സാഹചര്യങ്ങളും സന്ദർഭങ്ങളും തിരിച്ചറിഞ്ഞ് സാമൂഹ്യ ഇടപെടലുകളും സേവന സമുദ്ധാരണ പ്രക്രിയകളും നടത്തേണ്ടത് വിശ്വാസത്തിന്റെ ഭാഗമാണ്. വർത്തമാന സാമൂഹ്യ സാചര്യത്തിൽ നന്മയുടെ പ്രയോഗങ്ങൾ ഖിദ്മയിലൂടെ ആവിഷ്കരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.
ഐറിസ് ചെയര്മാന് ഫാസില്‍ നൂറാനി അസ്സഖാഫി റജബ് മുന്നൊരുക്ക പ്രഭാഷണം നിര്‍വഹിച്ചു. ഡോ. സലാം സഖാഫി എരഞ്ഞിമാവ്, യഹ്യ സഖാഫി ആലപ്പുഴ, സൈദ് സഖാഫി വെണ്ണക്കോട്, നിസാമുദ്ധീൻ നൂറാനി സംസാരിച്ചു. ശേഷം പ്രശസ്ത ഖവാലി ഗായകന് മഹ്ഫൂസ് കമാലും സംഘവും ഖവാലിയും അജ്മീര്‍ മൗലിദും അവതരിപ്പിച്ചു. ‘ഖിദ്മ എ ലൈഫ് വര്‍ത്തി ലിവിംഗ്’ എന്ന പ്രമേയത്തില്‍ ഫെബ്രുവരി 1,2,3,4,5 തീയ്യതികളില്‍ പൂനൂര് മര്‍കസ് ഗാര്‍ഡനിലാണ് കോണ്‍വേക്കഷന്‍ നടക്കുന്നത്.ഷാഫി നൂറാനി സ്വാഗതവും യൂനുസ് നൂറാനി നന്ദിയും പറഞ്ഞു.
ഫോട്ടോ: പ്രിസം ദുബൈ ഖിദ്മ മീറ്റ് അബ്ദുൽ അസീസ് സഖാഫി മമ്പാട് ഉദ്ഘാടനം ചെയ്യുന്നു.

