മർകസ് ഗാർഡൻ യൂണിറ്റ് റെന്റിവ്യൂ സമാപിച്ചു

പൂനൂർ: മർകസ് ഗാർഡൻ യൂണിറ്റ് റെന്റിവ്യൂ സമാപിച്ചു. ‘റിമെമ്പറിങ് ടുമോറോ’ എന്ന പ്രമേയത്തിൽ നടന്ന പരിപാടി ക്യാമ്പസ് ഇൻചാർജ് അബൂബക്കർ നൂറാനിയുടെ അധ്യക്ഷതയിൽ ദിഹ്ലിസ് വേൾഡ് സ്കൂൾ പ്രിൻസിപ്പൽ നൗഫൽ നൂറാനി ഉദ്ഘാടനം ചെയ്തു. മർകസ് ഗാർഡൻ ജനറൽ മാനേജർ അബൂസ്വാലിഹ് സഖാഫി, അബൂബക്കർ നൂറാനി, അഷ്ഫാഖ് നൂറാനി, വാജിദ് നൂറാനി, ഇംതിയാസ് നൂറാനി എന്നിവർ സംസാരിച്ചു. റാസി സഖാഫി, റാസി നൂറാനി, റാഫിദ് നൂറാനി, അബ്ദുറഹ്മാൻ മാസ്റ്റർ, ഷൗകത്ത് സഖാഫി, ഇഹ്ജാസ് അബ്ദുള്ള, സാബിത്ത് അടിവാരം എന്നിവർ വിവിധ സേഷനുകൾക്ക് നേതൃത്വം നൽകി.

ജനുവരി 10,11,12 തിയതികളിലായി നടക്കുന്ന ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് യൂണിറ്റ് തല മത്സരം സംഘടിപ്പിച്ചത്. രണ്ടു ദിവസം നീണ്ടുനിന്ന പരിപാടിയിൽ 50 ഇനങ്ങളിലായി 120 വിദ്യാർത്ഥികൾ മാറ്റുരച്ചു. മുഹമ്മദ് അലി എലിമയൂർ കലാപ്രതിഭ പട്ടത്തിന് അർഹനായി. ഗസ്നവിയൻ ഗാസ, താൻസാണിയൻ താസ, സെനെഗലിയൻ ഗാല എന്നീ ടീമുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.

ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി സമാപന സംഗമത്തിന് നേതൃത്വം നൽകി. ക്യാമ്പസ് കോർഡിനേറ്റർ മിൻഹാജുദ്ധീൻ സ്വാഗത്താവും സൽമാൻ അബ്ദുള്ള നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top