ചെറുവണ്ണൂർ: വലിയുല്ലാഹി വടകര മുഹമ്മദ് ഹാജി തങ്ങൾ ഇരുപത്തിയേഴാമത് ഉറൂസ് മുബാറകിനോടനുബന്ധിച്ച് ജാമിഅ മദീനത്തുന്നൂർ അഹ്ദൽ സാദാത്ത് ചെയറുമായി സഹകരിച്ച് മിഅ്റാജ് മദീനത്തുന്നൂർ കാമ്പസ് സംഘടിപ്പിച്ച അക്കാദമിക് സെമിനാർ ചെറുവണ്ണൂർ മലയിൽ മഖാമിൽ സമാപിച്ചു. വലിയുല്ലാഹി വടകര മുഹമ്മദ് ഹാജി (ഖ:സി): ജീവിതം, ദർശനം, ആത്മീയത എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ എഴുത്തുകാരൻ മനോജ് രാമത്ത് ഉദ്ഘാടനം ചെയ്തു. ജാമിഅ മദീനത്തുന്നൂർ പ്രോ- റെക്ടർ ആസഫ് നൂറാനി വരപ്പാറ അധ്യക്ഷത വഹിക്കുകയും ഉമൈർ ബുഖാരി ചെറുമുറ്റം തീം ടാക്ക് നടത്തി സംസാരിക്കുകയും ചെയ്തു.
വടകര മുഹമ്മദ് ഹാജി തങ്ങൾ: ജീവിതവും ജ്ഞാന വഴികളും എന്ന വിഷയത്തിൽ ശംശാദ് അലി അശ്റഫും ആത്മീയ വഴിയും സൂഫി ശിക്ഷണവും; മഹാനവർകളെ രൂപപ്പെടുത്തിയ വിധം എന്ന വിഷയത്തിൽ സുഹൈൽ ബിൻ നിസാമും സാമൂഹ്യ ഇടപെടലുകളും വ്യക്തി സ്വാധീനവും; വടകര മുഹമ്മദ് ഹാജി (ഖ:സി) യുടെ ജനകീയത എന്ന വിഷയത്തിൽ മിസ്അബ് മുസ്തഫയും മാലകൾ മൗലിദുകൾ മനാഖിബുകൾ; രചനകളുടെ സൗന്ദര്യവും രീതിയും എന്ന വിഷയത്തിൽ മിഖ്ദാദ് അബ്ദുസ്സലാമും വടകര മുഹമ്മദ് ഹാജിയും ശാദുലി റാത്തീബും: സൂഫി- ആത്മീയ സ്വാധീനങ്ങളുടെ മനശാസ്ത്ര വായനകൾ എന്ന വിഷയത്തിൽ അബ്ദുൽ ഖാദിർ അലവിയും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മികച്ച പ്രബന്ധമായി മിഖ്ദാദ് അബ്ദുസ്സലാമിന്റെ മാലകൾ മൗലിദുകൾ മനാഖിബുകൾ; രചനകളുടെ സൗന്ദര്യവും രീതിയും എന്ന പ്രബന്ധം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നസീർ ഹാജി ചാലിയം, അബ്ദുറഹ്മാൻ, റശീദ് സഅദി, യൂനുസ് അഹ്സനി എന്നിവർ സംബന്ധിച്ചു. മുത്വലിബ് നൂറാനി സ്വാഗതവും അബ്ദുറഹ്മാൻ ചിരൂർ നന്ദിയും പറഞ്ഞു.
ഫോട്ടോ: വലിയുല്ലാഹി വടകര മുഹമ്മദ് ഹാജി (ഖ:സി): ജീവിതം, ദർശനം, ആത്മീയത എന്ന വിഷയത്തിൽ സംഘടിപ്പിച്ച അക്കാദമിക് സെമിനാർ എഴുത്തുകാരൻ മനോജ് രാമത്ത് ഉദ്ഘാടനം ചെയ്യുന്നു.

