മർകസ് ഗാർഡൻ: NIRF റാങ്കിംങ്ങിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യയിലെ മുൻനിര യൂണിവേഴ്സിറ്റികളിലൊന്നായ മണിപ്പാൽ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഹ്യുമാനിറ്റീസ്, ബിരുദ വിദ്യാർത്ഥികൾക്കായി നടത്തുന്ന സോഷ്യോയോളജി റീസർച്ച് ഇന്റേൺഷിപ്പ്- 2024 ൽ പങ്കെടുക്കാൻ ജാമിഅ മദീനത്തുന്നൂർ ഇസ്‌റ വിദ്യാർത്ഥി കൂടി യോഗ്യത നേടി. ബി. എ ഹിസ്റ്ററി അവസാന വർഷ വിദ്യാർത്ഥി മഅറൂഫ് അബ്ദുല്ലക്കാണ് അവസരം ലഭിച്ചത്. പ്രസ്തുത ഇൻ്റേൺഷിപ്പിൽ ബി. എ സോഷ്യോയോളജി അവസാന വർഷ വിദ്യാർത്ഥികളായ അനസ് ഒളവട്ടൂരും മുഹമ്മദലി എരിമയൂരും നേരത്തെ അവസരം നേടിയിരുന്നു. ഒരാഴ്ച നീണ്ടു നിൽക്കുന്ന ഇന്റേൺഷിപ്പ് ക്വാളിറ്റിയേറ്റീവ് റിസർച്ച്, മെഡിക്കൽ & അർബൻ സോഷ്യോളജി, ജൻഡർ & മീഡിയ സ്റ്റഡീസ്, തുടങ്ങിയ അക്കാദമിക് മേഖലകളും റിസർച്ച് പ്രപ്പോസൽ, ഫീൽഡ് വർക്ക് തുടങ്ങിയ പ്രാക്ടിക്കൽ സെഷനുകളും ഉൾക്കൊള്ളുന്നതാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളും ഹ്യുമാനിറ്റീസ് മേഖലകളിലെ മുൻനിര പ്രൊഫസർമാരും പരിപാടിയുടെ ഭാഗമാവുന്നുണ്ട്. മഹ്റൂഫ് മലപ്പുറം ജില്ലയിലെ പുത്തനത്താണി സ്വദേശികളായ അബ്ദു- സാജിദ ദമ്പതികളുടെ മകനാണ്. ജാമിഅ മദീനത്തുന്നൂർ ഫൗണ്ടർ കം റെക്ടർ എ. പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരിയും അക്കാദമിക് കൗൺസിലും അഭിനന്ദിച്ചു.
മണിപ്പാൽ യൂണിവേഴ്സിറ്റി റിസർച്ച് ഇന്റേൺഷിപ്പ്: ജാമിഅ മദീനത്തുന്നൂർ ഇസ്റ വിദ്യാർത്ഥിക്ക് കൂടി അവസരം

