പൂനൂർ: നന്മ അധിഷ്ഠിത മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ് വിദ്യഭ്യാസത്തിന്റെയും അറിവിന്റെയും പ്രധാന ഘടകം എന്ന് ടി എൻ പ്രതാപൻ എം പി പ്രസ്ഥാവിച്ചു. മർകസ് ഗാർഡൻ ഉർസേ അജ്മീറിന്റെയും ജാമിഅ മദീനതുന്നൂർ കോൺവൊക്കേഷന്റെയും ഭാഗമായി നടന്ന ഗ്ലോബൽ നൂറാനി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്മ തിന്മകൾ വേർതിരിച്ച് സമൂഹത്തിന്റെ സാഹചര്യങ്ങളെ ചിട്ടപ്പെടുത്തുവാൻ സാധകം ചെയ്ത സൃഷ്ടികൾ ലോകത്തിന് നാളെ വെളിച്ചം പകരുന്നതായിരിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയുടെ ഭാഗമായി നടന്ന മീഡിയാഷൻസ് സെഷനിൽ യാസർ അറഫാത്ത് നൂറാനിയുടെ അധ്യക്ഷതയിൽ ജുനൈദ് ഖലീൽ നൂറാനി, അഡ്വ. ഷംവീൽ നൂറാനി, നൂറുദ്ധീൻ നൂറാനി, എൻ എസ് അബ്ദുൽ ഹമീദ് നൂറാനി, മുബഷിർ നൂറാനി, നജീബ് നൂറാനി, ഡോ. ഷമീർ നൂറാനി, ഷഫീഖ് നൂറാനി, അജ്മൽ നൂറാനി, സിനാൻ ബഷീർ നൂറാനി എന്നിവർ സംസാരിച്ചു.
ഫോട്ടോ: മർകസ് ഗാർഡൻ ഉർസേ അജ്മീറിന്റെയും ജാമിഅ മദീനതുന്നൂർ കോൺവൊക്കേഷന്റെയും ഭാഗമായി നടന്ന ഗ്ലോബൽ നൂറാനി സംഗമത്തിൽ ടി എൻ പ്രതാപൻ എം പി സംസാരിക്കുന്നു.

