പഴയങ്ങാടി: ജാമിഅഃ മദീനത്തൂന്നൂർ ക്യാമ്പസ് മുട്ടം ഹസനുൽ ബസരി കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് വിദ്യാർത്ഥികളുടെ ആർട്സ് ഫെസ്റ്റിവൽ ‘റൊന്റീവ്യൂ 23’ സമാപിച്ചു. തർതീൽ, ടോക്ക് മാസ്റ്റർ, മദ്ഹ് ഗാനം, സൈ -ടോക്ക്, സയൻസ് ടാലെന്റ് ടെസ്റ്റ്, സയൻസ് എക്സിബിഷൻ, സ്വർഫ് ഗെയിം തുടങ്ങിയ വ്യത്യസ്ത ഇനങ്ങളിൽ വിദ്യാർത്ഥികൾ മാറ്റുരച്ചു. നജീബ് സുറൈജ് സഖാഫിയുടെ അധ്യക്ഷതയിൽ പ്രിൻസിപ്പൾ ഉബൈദുള്ള നൂറാനി പടിക്കൽ ഉദ്ഘാടനം ചെയ്തു. അബ്ദുറസാഖ് സഅദി സംസാരിച്ചു. ജനറൽ മാനേജർ അബ്ദുൽ കരീം സഅദി മുട്ടം, വിമൺസ് അക്കാദമി പ്രിൻസിപ്പൽ അബ്ദുൽബാരി ബുഖാരി, മുജീബ് അഹ്സനി, അഡ്മിനിസ്ട്രേറ്റർ അബ്ദുറഷീദ് സഖാഫി, സുഹൈൽ സഖാഫി സംബന്ധിച്ചു.
ഹസനുൽ ബസ്വരി യൂണിറ്റ് റോന്റീവ്യൂ’23 സമാപിച്ചു

