പൂനൂർ: മൂന്നാമത് രിവായ ഹദീസ് ഇന്റർനാഷണൽ വെബിനാറിന്റെ ഭാഗമായി നടത്തപ്പെടുന പ്രീ വെബിനാർ ഇന്നലെ ആരംഭിച്ചു. ജാമിഅ മദീനത്തുന്നൂർ മീലാദ് കാമ്പയിൻ സസ്റ്റാന്റിവോ’98 ന്റെ ഭാഗമായാണ് വെബിനാർ സംഘടിപ്പിക്കുന്നത്. ഇന്നലെ നടന്ന പ്രഥമ സെഷനിൽ “ഹദീസ് പഠനവും ദക്ഷിണേന്ത്യയും” എന്ന വിഷയത്തിൽ റമളാൻ അബൂബക്കർ നൂറാനിയും “ഹദീസ് പഠനത്തിന്റെ ജനകീയതയിൽ രാജാക്കന്മാരുടെ പങ്ക്” എന്ന വിഷയത്തിൽ സഈദ് നൂറാനിയും സംസാരിച്ചു. ഞായറാഴ്ച നടക്കുന്ന സമാപന സംഗമത്തിൽ “ഇന്ത്യയിലെ ഹദീസ് മൂവ്മെന്റുകൾ, ഒരു അവലോകനം” എന്ന വിഷയത്തെ അധികരിച്ച് ഡോ. അബ്ദുൽ ഹക്കീം സഅദി കരുനാഗപ്പള്ളി സംസാരിക്കും. വെബിനാറിൽ ക്രോഡീകരണാനന്തര കാലത്തെ ഇസ്നാദിൻ്റെ പ്രകൃതവും പ്രാധാന്യവും ചർച്ചയാകുന്നു.
പ്രീ വെബിനാർ ആരംഭിച്ചു

