പൂനൂർ | കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി എസ് സി) ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ സോഷ്യോളജി ജൂനിയർ തസ്തികയിലേക്ക് നടത്തിയ പരീക്ഷയിൽ രണ്ടാം റാങ്ക് നേടി ജാമിഅ മദീനത്തൂർ പൂർവ്വ വിദ്യാർത്ഥി ഹബീബ് നൂറാനി. ജാമിഅ മദീനത്തുന്നൂറിൽ നിന്നും ബാച്ചിലർ ഇൻ ഇസ്ലാമിക് സ്റ്റഡീസ് കോഴ്സ് പൂർത്തിയാക്കിയ ഹബീബ് നൂറാനി വയനാട് വെള്ളമുണ്ട സ്വദേശിയായ ഇബ്രാഹിം ഫൈസി – റംല ദമ്പതികളുടെ മകനാണ്. യു.ജി.സിയുടെ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് നേരത്തെ കരസ്ഥമാക്കിയിട്ടുണ്ട്. നിലവിൽ യൂണിവേഴ്സിറ്റി ഓഫ് മൈസൂരിൽ “നെറ്റ്വർക്ക്, ലിംഗഭേദം, വികസനം; വടക്കൻ മലബാറിലെ സാങ്കേതികവിദ്യയും ആധുനികതയും മുസ്ലീം സ്ത്രീകളും എന്നിവയെക്കുറിച്ചുള്ള പഠനം” എന്ന വിഷയത്തിൽ ഗവേഷകനാണ്.
പി എസ് സി; രണ്ടാം റാങ്ക് ഹബീബ് നൂറാനിക്ക്

