പൂനൂർ: ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ രണ്ടാം ദിനപരിപാടികൾ മർകസ് ഗാർഡനിൽ അരങ്ങേറുന്നു. ഇന്നലെ വൈകീട്ട് തുടങ്ങിയ പരിപാടിയിൽ മദീനതുന്നൂർ കേരളത്തിലെ മുഴുവൻ കാമ്പസുകളും ഒത്തുചേർന്നിരുന്നു. ഓപ്പണിങ് സെറിമണിക്ക് ശേഷം വേദി ഒന്ന് തിമ്പക്തുവിൽ സർഗ്ഗലയങ്ങൾ മാറ്റുരക്കി. മാപ്പിളപ്പാട്ട്, ഗസൽ മത്സരങ്ങൾക്ക് ഫൈസൽ എളേറ്റിൽ, മുനീർ നൂറാനി എന്നിവർ ചുക്കാൻ പിടിച്ചു.
റെന്റിവ്യൂ രണ്ടാം ദിനമായ ഇന്ന് മത്സരപരിപാടികൾക്ക് പുലർച്ചെ ആറരക്ക് ജൂനിയർ വിഭാഗം ഖിറാഅത്തോടെ തുടക്കം കുറിച്ചു. പൂനൂർ പുഴയിലെ ഓളങ്ങൾക്ക് ഇനി താളങ്ങളുടെ ഈരടികൾ മുഴങ്ങുമെന്ന് റെന്റിവ്യൂ കമ്മിറ്റി കൺവീനവർ ബാസിത് ഹംസ അറിയിച്ചു.
ഫോട്ടോ: വേദി ഒന്ന് തിമ്പക്തുവിൽ ജൂനിയർ വിഭാഗം ഖിറാഅത് മത്സരം നടക്കുന്നു.

