ഇമാം ഷാഫി ക്യാമ്പസ് ഫെസ്റ്റ് ‘റെന്റെവ്യൂ 24’ സമാപിച്ചു

.

ബുസ്തനാബാദ്: ‘സെൻസിങ്ങ് ദ സ്പെയ്സസ്’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച കുല്ലിയ്യത്തു മദീനത്തുന്നൂർ ഇമാം ശാഫിഈ ക്യാമ്പസ് ഫെസ്റ്റ് ‘റെൻറിവ്യൂ 24’ സമാപിച്ചു. “വിദ്യാർത്ഥിത്വം സാമൂഹിക പരിസരങ്ങളെ കുറിച്ച് ജാഗ്രതയുള്ളവരായിരിക്കണമെന്നും, കലയെ കേവല വിനോദത്തിനപ്പുറം ഗൗരവത്തിൽ സമീപ്പിക്കേണ്ടതുണ്ടെന്നും” പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് മജീദ് അരിയല്ലൂർ പറഞ്ഞു.

അബ്ദുറഹ്മാൻ സഖാഫി കൽത്തറ അദ്ധ്യക്ഷത വഹിച്ചു. ജാമിഅ മദീനത്തുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി വരപ്പാറ സന്ദേശ പ്രഭാഷണവും സൈദലവി അഹ്സനി, നൗഫൽ അസ്ഹരി, സഈദ് നൂറാനി, ഇക്റാം നൂറാനി എന്നിവർ ആശംസ പ്രഭാഷണവും നടത്തി.

വ്യത്യസ്ത ഭാഷാ പ്രസംഗങ്ങൾ, പുസ്തക ചർച്ച, നാത് ശരീഫ്, ഖവാലി തുടങ്ങിയ 150 ഓളം മത്സരങ്ങളിൽ മൂന്ന് ടീമുകളിലായി 90 ഓളം വിദ്യാർത്ഥികളാണ് മാറ്റുരച്ചത്.വിജയികളായവർ വരുന്ന ജനുവരി 5 മുതൽ മർകസ് ഗാർഡനിൽ വെച്ച് നടക്കുന്ന ഹോം റെൻഡവ്യൂവിൽ മത്സരിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top