ചേളാരി: മദീനത്തുന്നൂർ ജമലുല്ലൈലി ക്യാമ്പസ് ഫെസ്റ്റ് റോൻ്റിവ്യു സമാപിച്ചു. രണ്ട് ദിവസങ്ങളിലായി “ലിബറേറ്റീവ് സബ്മിഷൻസ്” എന്ന പ്രമേയത്തിൽ നടന്ന ഫെസ്റ്റിവലിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി. വിജിത്ത് നിർവഹിച്ചു. രണ്ട് വിഭാഗങ്ങളിലായി നടന്ന 75ൽ പരം മത്സരങ്ങളിൽ അമ്പതോളം വിദ്യാർത്ഥികൾ മാറ്റുരച്ചു. പ്രീമിയർ വിഭാഗത്തിൽ ശമ്മാസ് അഷ്റഫും, സബ് ജൂനിയർ വിഭാഗത്തിൽ അഖ്സത് ബഷീറും ഇൻ്റിവിജ്വൽ ചാന്യന്മാരായി. 693 പോയിൻ്റുമായി ടീം “തി ർമീദിയൻ ത്രാഷേഴ്സ്” ചാമ്പ്യന്മാരായി. സമാപന സെഷന് സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി നേതൃത്വം നൽകി.
ജമലുല്ലൈലി ലൈഫ് ഫെസ്റ്റിവലിന് പ്രൗഢ സമാപനം

