ഓമാനൂർ : ശുഹദാ എജ്യൂ ക്യാമ്പസ് വിദ്യാർഥി സംഘടന നാദി ദഅവക്ക് കീഴിൽ “ലിബറേറ്റീവ് സബ്‌മിഷൻ” എന്ന പ്രമേയത്തിൽ നടക്കുന്ന ‘യൂനിറ്റ് റെന്റിവ്യൂ 25’ ലൈഫ് ഫെസ്റ്റിവലിനു പ്രൗഢമായ സമാപനം.2024 ഡിസംബർ 23,24 തീയതികളിൽ നടന്ന ഫെസ്റ്റിൽ പ്രമുഖർ സംബന്ധിച്ചു.സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുൽ നസീർ അഹ്സനി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മുഖ്യ അതിഥിയായി പങ്കെടുത്ത ടി വി ഇബ്രാഹിം എം എൽ എ പുതിയകാല സാങ്കേതിക വിദ്യകളിൽ വിദ്യാർത്ഥികൾ മികവുറ്റവരാകേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി സംസാരിച്ചു.ഫാറൂഖ് മാസ്റ്റർ പള്ളിക്കൽ സന്ദേശ പ്രഭാഷണം നടത്തി സംസാരിച്ചു. MSF മലപ്പുറം ജില്ല വൈസ് പ്രസിഡൻ്റ് കെ എം ഇസ്മായിൽ ആശംസ അറിയിച്ചു.
ഫെസ്റ്റിനോട് അനുബന്ധിച്ച് നടത്തിയ ഇശൽ നൈറ്റിൻ സഫ്‌വാൻ പൂക്കിപ്പറമ്പ്, ജൗഹർ ഫാളിലി അരീത്തോട് എന്നിവർ നേതൃത്വം നൽകി. രണ്ടു ദിവസങ്ങളിലായി നടന്ന എൺപതിലധികം മത്സരങ്ങളിൽ ഖുർത്തുബിയൻ കോൺകറേകഴ്സ് കിരീടം ചൂടി. തബരീസിയൻ ട്രാഷേഴ്സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. വ്യക്തിഗത പോയിന്റ് അടിസ്ഥാനത്തിൽ ആസിം അബ്ദുൽ വഹാബിനെ കലാപ്രതിഭയായും സിയാദ് സാജിദിനെ സർഗ്ഗ പ്രതിഭയായും തിരഞ്ഞെടുത്തു.
പ്രിൻസിപ്പൽ സയ്യിദ് ത്വാഹാ ഹുസൈൻ നൂറാനി അധ്യക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പൽ സഹദ് നൂറാനി, സൈദ് മുഹമ്മദ് സഖാഫി, ശഹീദ് അൻവർ നൂറാനി, ശരീഫ് അഹ്സനി എന്നിവർ സംബന്ധിച്ചു.
ഫോട്ടോ: ഉസ്താദ് അബ്ദുന്നാസർ അഹ്സനി ഒളവട്ടൂർ ശുഹദാ എജു ക്യാമ്പസ് യൂണിറ്റ് റൊൻ്റിവ്യു ഉദ്ഘാടനം ചെയ്യുന്നു

