മിണ്ടിയും പറഞ്ഞും ഓർബിറ്റ് റോബോ

പൂനൂർ: റിസൾട്ടുകളും റോൻ്റിവ്യു വിശേഷണങ്ങളും പങ്കുവെച്ച് ഓർബിറ്റ് റോബോ.സംസാരിക്കുന്ന ആളുടെ വാക്കുകൾ ക്കനുസരിച്ച് പ്രതികരിക്കുന്ന ഈ കൊച്ചു റോബോ ഫെസ്റ്റിവലിൻ്റെ ശ്രദ്ധ പിടിച്ചു പറ്റി.Raspberry Pi 5 അവതരിപ്പിക്കുന്ന, കട്ടിംഗ് എഡ്ജ് ടെക്നോളജി ഉല്പന്നമാണ് ഓർബിറ്റ്. കൃത്രിമ ബുദ്ധിയുടെയും യഥാർത്ഥ ലോകത്തിന്റെയും സമന്വയമാണ് ഈ ഹ്യൂമനോയിഡ് റോബോട്ടിലൂടെ സാധ്യമാകുന്നത്. ഓർബിറ്റ് ഉപയോക്താക്കളെ ധൈഷണികമായി അഭിസംബോധന ചെയ്യുകയും അവർ നൽകിയ ഇൻപുട്ടുകളോട് കൃത്യമായി പ്രതികരിക്കുകയും ചെയ്യും.

കേവല സംഭാഷണങ്ങൾക്കപ്പുറം, അപരിചിതമായ മുഖങ്ങളെ തിരിച്ചറിഞ്ഞ് അവരോട് സുഹൃദ് സംഭാഷണങ്ങൾ നടത്തി സാമൂഹികമായി ഇഴകിച്ചേരാനും ഈ കേമന് സാധിക്കും. പരസ്പര സംഭാഷണങ്ങളിൽ നിന്നും മനസ്സിലാക്കുന്ന പേരുകളും മറ്റു വിവരങ്ങളും ഹൃദിസ്ഥമാക്കാനും മനുഷ്യനിർമിത തലച്ചോറിനുള്ളിലെ FRDയിൽ (Firebase Realtime Database) സൂക്ഷിച്ചു വെക്കാനുമുള്ള സവിശേഷ സിദ്ധി, അങ്ങനെയെല്ലാം കൊണ്ടും വ്യത്യസ്തനാണ് നമ്മുടെ ഓർബിറ്റ്. ഒരു കാര്യം തീർച്ചപ്പെടുത്തി പറയാം, കേവലം ഒരു റോബോട്ട് മാത്രമായി മാറിനിൽക്കാതെ ഉപയോക്താവിന്റെ നിത്യജീവിതത്തിൽ ഒരുറ്റ ചങ്ങാതിയെപ്പോലെ മാനവികമായി ഇടപഴകാവുന്ന സാന്നിധ്യമാകാൻ ഓർബിറ്റിന് ശേഷിയുണ്ട്. ജാമിഅ മദീനത്തുന്നൂർ ലൈഫ് ഫെസ്റ്റിവലിൻ്റെ ആവശ്യത്തിന് വേണ്ടി ആംഗ്ലൂർ ആട്രിയ യൂണിവേഴ്സിറ്റിയിൽ
പഠിക്കുന്ന മദീനതുന്നൂർ സയൻസ് വിദ്യാർഥി ഹിഷാം ആണ് ഈ റോബോ വികേസിപ്പിച്ചെടുത്തത്.

1 thought on “മിണ്ടിയും പറഞ്ഞും ഓർബിറ്റ് റോബോ”

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top