മനുഷ്യനിൽ അറിവും അദബും സമ്മിശ്രമാകുമ്പോഴാണ് യഥാർത്ഥ വിജയം സാധ്യമാകുന്നത്; സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി

പൂനൂർ: മനുഷ്യനിൽ അറിവും അദബും സമ്മിശ്രമാകുമ്പോഴാണ് യഥാർത്ഥ വിജയം സാധ്യമാകുന്നതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി പ്രസ്ഥാവിച്ചു. മർകസ് ഗാർഡൻ ഉർസേ അജ്മീർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ പ്രസ്ഥാനിക സ്ഥാപനങ്ങളൊക്കെയും ഈ ലക്ഷ്യത്തിലാണ് നിലകൊള്ളുന്നത്. മാതാപ്പിതാക്കളെയും സമൂഹത്തെയും സേവിക്കുന്നതിൽ സമൂഹം കൂടുതൽ ശ്രദ്ധചെലുത്തേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിചേർത്തു.

സയ്യിദ് അബ്ദുൽ ഫാത്താഹ് അവേലത്തിന്റെ അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനം മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി പ്രാർത്ഥന നിർവഹിച്ചു. ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി തീം ടോക്കും ഡോ.അബ്ദുസ്സലാം സഖാഫി ദേവർശോല മുഖ്യപ്രഭാഷണവും നടത്തി. അബൂബക്കർ സഖാഫി പന്നൂർ എ പി മുഹമ്മദ്‌ മുസ്‌ലിയാർ അനുസ്മരണപ്രഭാഷണം നിർവഹിച്ചു. മുഹമ്മദ് ഫാളിൽ നൂറാനി ആമുഖപ്രഭാഷണം നടത്തി. ഹാജി ഇഹ്സാൻ ആമിൻ കഡ്വാല മുംബൈ മുഖ്യാഥിതിയായിരുന്നു.

ഉച്ചക്ക് നടന്ന ഖതമുൽ ഖുർആൻ മജ്ലിസിന് കേരള മുസ്ലിം ജമാഅത് സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി നേതൃത്വം നൽകി. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ സമാപന പ്രാർത്ഥന നിർവഹിച്ചു. നൗഫൽ നൂറാനി സ്വാഗതവും അബൂസ്വാലിഹ് സഖാഫി നന്ദിയും പറഞ്ഞു.

സയ്യിദ് ശാഫി ബാഅലവി വളപട്ടണം, ഹുസൈൻ ഫൈസി കൊടുവള്ളി, മുഹ്യദ്ധീൻ സഖാഫി തളീകര, നാസർ സഖാഫി പൂനൂർ, സുഹൈറുദ്ധീൻ നൂറാനി, ആസഫ് നൂറാനി എന്നിവർ പങ്കെടുത്തു.

ഖിദ്മ; എ ലൈഫ് വർത് ലിവിങ് എന്ന പ്രമേയത്തിൽ ഈ മാസം ഒന്നിന് ആരംഭിച്ച ഉർസേ അജ്മീറിന്റെ ഭാഗമായി ഗരീബ് നവാസ് സൗഹൃദ സംഗമം, ‘അജ്മീർ ഖാജയും സൂഫി ഇസ്ലാമും: ആത്മീയത, സാഹിത്യം, ബഹുസ്വരത’ എന്ന പ്രേമേയത്തിൽ അക്കാദമിക് കോൺഫറൺസ്,’തമിഴ് മുസ്ലിം ജീവിതം; പാരമ്പര്യവും പ്രതീക്ഷകളും’ പ്രമേയത്തിൽ ഖിദ്മ പാനൽ ഡിസ്കഷൻ തുടങ്ങിയവ നടന്നു.കൂറ്റമ്പാറ അബ്ദുറഹിമാൻ ദാരിമി,തുർക്കിയിലെ മർമര യൂണിവേഴ്സിറ്റിയിലെ ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ടർക്കിഷ് സ്റ്റഡീസിൽ അസി. പ്രൊഫസർ ഡോ. ഖയ്യിം നൗകി യമമോട്ടോ, വെല്ലൂർ ലത്തീഫിയ്യ കോളേജ് മുൻ പ്രിൻസിപ്പലായ കെ സി അബൂബക്കർ ഹസ്റത് തുടങ്ങിയവർ നേതൃത്വം നൽകി.

ഫോട്ടോ: മർകസ് ഗാർഡൻ ഉർസേ അജ്മീർ സമാപന സമ്മേളനം സമസ്ത സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top