‘സോഷ്യോ സ്‌കേപ്പ്’ അക്കാദമിക് സിമ്പോസിയം ജൂലൈ 11,12 ന്

പൂനൂർ: ജാമിഅ മദീനത്തുന്നൂർ ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യോളജി സംഘടിപ്പിക്കുന്ന “സോഷ്യോ സ്‌കേപ്പ്” ദ്വിദിന അക്കാദമിക് സിമ്പോസിയം ജൂലൈ 11, 12 തിയ്യതികളിലായി പൂനൂരിൽ വച്ച് നടക്കും. ‘ഇമേജിനിംഗ് സോഷ്യോളജി’ എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ സാമൂഹ്യശാസ്ത്ര – ധൈഷണിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ പൊളിറ്റിക്കൽ സോഷ്യോളജി, എൻവയൻമെന്റൽ സോഷ്യോളജി , ഇക്കണോമിക് സോഷ്യോളജി, സോഷ്യോളജി ഓഫ് റിലീജിയൻ, അന്ത്രപ്പോളജി എന്നീ ഡൊമെയ്നുകളെ അധികരിച്ചുള്ള വിവിധ സെഷനുകൾ നടക്കും.

വ്യാഴാഴ്ച്ച വൈകീട്ട് നടക്കുന്ന പ്രഥമ സെഷനിൽ ‘പണവും അധികാരവും: ആഗോളവത്കൃത നിയോ ലിബറൽ ഇക്കണോമിയിലെ സമൂഹം’ എന്ന വിഷയത്തിൽ സാഫി ഇൻസ്റ്റിറ്റ്യൂട്ട് അസി. പ്രാഫസർ ഡോ. മുജീബ് നൂറാനി സംസാരിക്കും.

ജൂലൈ 12 വെള്ളിയാഴ്ച്ച രാവിലെ ‘മതേതര സമൂഹവും മതവും’ എന്ന വിഷയത്തിൽ നടക്കുന്ന സെഷന് അഫീഫ് അഹ്മദ് (ഡോക്ടറൽ ഫെലോ ഹാർവാർഡ് യൂണിവേഴ്സറ്റി), നസീഫ് പാറശ്ശേരി (ഡോക്ടറൽ ഫെലോ, സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റി) എന്നിവർ നേതൃത്വം നൽകും. ‘കാലാവസ്ഥ വ്യതിയാനവും അരികു വൽകൃത സമൂഹവും: നവകാലത്തെ സാമൂഹിക അരക്ഷിതാവസ്ഥ’ എന്ന വിഷയത്തിൽ തുടർന്ന് നടക്കുന്ന സെഷന് കണ്ണൂർ യൂനിവേഴ്സിറ്റി അസിസ്റ്റൻ്റ് പ്രൊഫസർ ബാലകൃഷ്ണൻ. പി നേതൃത്വം നൽകും.
ഉച്ചക്ക് ശേഷം നടക്കുന്ന പാനൽ
ഡിസ്കഷനിൽ ഡോ. അഭിലാഷ് മലയിൽ (അസി. പ്രൊഫസർ കാലടി യൂനിവേഴ്സിറ്റി), ഡോ. മുസ്തഫ കെ.ടി (അസി. പ്രൊഫസർ ഫറൂക്ക് കോളേജ്), ആസഫ് അലവി നൂറാനി (ഡോക്ടറൽ ഫെല്ലോ, ശിവനാദർ യൂണിവേഴ്സിറ്റി) എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകും. ‘ ബഹുസ്വര സമൂഹത്തിലെ ഇസ്‌ലാമിക നിലനിൽക്കലുകൾ: വിശ്വാസ, സാമൂഹിക, സാംസ്കാരിക കൂടിയാലോചനകൾ ‘ എന്ന പ്രമേയത്തിലാണ് ചർച്ച നടക്കുക.
വൈകീട്ട് നടക്കുന്ന സെഷനിൽ ‘ വൈയക്തികതയും അധികാരവും: ആധുനിക സമൂഹങ്ങളിലെ ഭരണകൂട ഇടപെടലുകൾ ‘ എന്ന വിഷയത്തിൽ അബ്ദുൽ ഫത്താഹ് നുറാനി (റിസർച് ഫെല്ലൊ, കൊളംബിയ യൂണിവേഴ്‌സിറ്റി) സംസാരിക്കും. സോഷ്യോളജിയും കൾച്ചറൽ സ്റ്റഡീസും അനുബന്ധ വിഷയങ്ങളും ഗവേഷണം നടത്തുന്ന ഗവേഷകരും വിദ്യാർത്ഥികളുമാണ് പരിപാടിയിൽ സംബന്ധിക്കുക.
സോഷ്യൽ സയൻസ്, ഹ്യൂമാനിറ്റീസ് വിദ്യാർത്ഥികൾക്ക് സാമൂഹ്യശാസ്ത്ര ശാഖകളെ കുറിച്ചുള്ള ആഴത്തിലുള്ള അവബോധം നൽകുന്നതോടൊപ്പം സാമൂഹ്യ ശാസ്ത്ര രംഗത്തെ ആധുനിക പരിപ്രേക്ഷ്യങ്ങളെ കുറിച്ചുള്ള ആലോചനകളുണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. പരിപാടിയിൽ രജിസ്റ്റർ ചെയ്യാനായി ബന്ധപ്പെടുക: 95676 69720, 80739 29543

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top