പൂനൂർ: ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റോൻ്റിവ്യു’24 ന് മുന്നോടിയായി ‘സിൻ വെസ്റ്റ’ പ്രാർത്ഥന സദസ്സ് നടത്തി.ളുഹർ നമസ്കാരാനന്തരം മസ്ജിദ് സുവൈദാനിൽ ഒരുമിച്ച്കൂടിയ സംഗമം ആത്മീയാവേശവും ഊർജ്ജവും പകരുന്നതായിരുന്നു. സംഗമത്തിൽ ഉസ്താദ് അലി അഹ്സനി എടക്കര പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.ഉപദേശ നിർദേശങ്ങളും പ്രാർത്ഥനകളുമായി ജാമിഅ മദീനതുന്നൂർ മുദരിസുമാരായ ഹുസൈൻ ഫൈസി കൊടുവള്ളി,മുഹ്യുദ്ദീൻ ബാഖവി, മുഹ്യുദ്ദീൻ സഖാഫി കാവനൂർ,മുഹ്യുദ്ദീൻ സഖാഫി തളീക്കര,,ആസഫ് നൂറാനി വരപ്പാറ, റഹീം സഖാഫി ,അബൂബക്കർ നൂറാനി, മുബശ്ശിർ നൂറാനി, ഇംതിയാസ് നൂറാനി എന്നിവർ സംബന്ധിച്ചു. ഷെയ്ഖ് ഫവാസ് റിയാദ് ആശംസകൾ അറിയിച്ചു സംസാരിച്ചു.
ജനുവരി അഞ്ചിന് വെളളിയാഴ്ച്ച ആരംഭിക്കുന്ന ഇന്റർക്യാമ്പസ് പോരാട്ടത്തിൽ ഇരുന്നൂറോളം മത്സര ഇനങ്ങളിലായി ഇരുപത്തിയൊമ്പത് ക്യാമ്പസുകളിൽ നിന്നുള്ള ആയിരത്തിമുന്നൂറിലധികം വിദ്യാർഥികൾ സർഗ്ഗവസന്തം തീർക്കും. അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംവിധാനം ചെയ്യുന്ന പരിപാടിയിൽ കലാ-സാംസ്കാരിക-സമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. ഫെസ്റ്റിൻ്റെ ഭാഗമായി എക്സ്പേർട്ട് കോൺവോ, പാനൽ ഡിസ്കഷൻ,അക്കാദമിക് വേബിനാർ, ബുക്ക് ഫയർ, ഖൽവാ തിയേറ്റർ, കോസ്മോ സാപിയൻ ആർട്ടിസ്റ്റിക് എക്സ്പോ, കൾച്ചറൽ ഗാല, തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ലൈഫ് ഫെസ്റ്റിവലിൻ്റെ ഉൽഘാടനം ജനുവരി അഞ്ചിന് വെള്ളിയാഴ്ച്ച മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിക്കും.
ആത്മാനുഭൂതി പകർന്ന് ‘സിൻ വെസ്റ്റ’

