വിജ്ഞാന വിനിമയങ്ങൾ ഇനിയും സജീവമാകണം: കാന്തപുരം

കോഴിക്കോട്: വിജ്ഞാന വിനിമയങ്ങൾ ഇനിയും സജീവമായി നിലനിൽക്കണമെന്ന് ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രസ്താവിച്ചു. സയ്യിദ് അബ്ദുൽ ഫത്താഹ് അവേലത്തിന്റെ അധ്യക്ഷതയിൽ ജാമിഅ മദീനതുന്നൂര്‍ ചെയര്‍മാനും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പുതിയ അധ്യയന വർഷത്തിന് പഠനാരഭം കുറിച് സംസാരിക്കുകയായിരുന്നു. ഈ വര്‍ഷം മദീനതുന്നൂറിന്റെ വിവിധ കാമ്പസുകളിൽ ഫൗണ്ടേഷന്‍ കോഴ്‌സുകളിലേക്ക് അഡ്മിഷനെടുത്തവരുടെ ക്ലാസാരംഭവും മാസ്റ്റേഴ്‌സ് വിദ്യാര്‍ഥികള്‍ക്കുള്ള സ്വഹീഹുല്‍ ബുഖാരി ദര്‍സും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. മദീനതുന്നൂറിന്റെ പുതിയ വിദ്യാഭ്യാസ പദ്ധതികളും നയങ്ങളും പ്രതിപാദിച്ച് റെക്ടര്‍ ഡോ. എ. പി മുഹമ്മദ്‌ അബ്ദുൽ ഹകീം അസ്ഹരി റെക്ടർ ടോക്ക് നിര്‍വഹിച്ചു. ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി സ്വാഗതവും അഡ്മിനിസ്ടേറ്റർ ജലാൽ നൂറാനി നന്ദിയും പറഞ്ഞു.

സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് ഹുസൈൻ തങ്ങൾ വാടാനപ്പള്ളി, സയ്യിദ് മുഹമ്മദ്‌ അലി ശിഹാബ് തളീക്കര, ഹുസൈന്‍ ഫൈസി കൊടുവള്ളി, മുഹ് യിദ്ധീന്‍ ബാഖവി, അലി അഹ്‌സനി എടക്കര, മുഹ്യുദ്ദീന്‍ സഖാഫി തളീക്കര, മുഹ്‌യുദ്ദീന്‍ സഖാഫി കാവനൂര്‍, അബ്ദുൽ ഖാദർ അഹ്സനി ചാപ്പനങ്ങാടി, ഡോ. ഫൈസൽ അഹ്സനി രണ്ടത്താണി,അബൂ സ്വാലിഹ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.

ഫോട്ടോ: ജാമിഅ മദീനതുന്നൂർ മാസ്റ്റേഴ്‌സ് വിദ്യാര്‍ഥികള്‍ക്കുള്ള സ്വഹീഹുല്‍ ബുഖാരി ദര്‍സ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top