പൂനൂർ: പ്രിസം ഫൗണ്ടേഷന് കീഴിൽ സംഘടിപ്പിക്കുന്ന മർഹും ഹാഫിസ് അഹ്മദ് ശരീഫ് നൂറാനി അസ്സഖാഫി അനുസ്മരണ സംഗമവും പ്രാർത്ഥന മജ്ലിസും നാളെ മർകസ് ഗാർഡനിൽ നടക്കും. വൈകീട്ട് ഏഴ് മണിക്ക് ആംഭിക്കുന്ന പരിപാടിയിൽ അബ്ദുൽ ഫത്താഹ് അവേലത്തിന്റെ അധ്യക്ഷതയിൽ ഡോ. അബ്ദുൽ ഹകീം അസ്ഹരി, യു.കെ അബ്ദുൽ ലത്തീഫ് മുസ്‌ലിയാർ, യു.കെ അബ്ദുൽ മജീദ് മുസ്‌ലിയാർ, ഹുസ്സൈൻ ഫൈസി കൊടുവള്ളി, സി.പി ഉബൈദുല്ല സഖാഫി, മുഹ്യുദ്ധീൻ സഖാഫി തളീ ക്കര, മുഹ്യിദ്ധീൻ സഖാഫി കാവനൂർ, അബൂ സ്വാലിഹ് സഖാഫി എന്നിവർ സംബന്ധിക്കും. സംഗമത്തിൽ തഹ്‌ലീൽ, ഖത്മുൽ ഖുർആൻ, അനുസ്മരണം എന്നിവ നടത്തപ്പെടുമെന്ന് പ്രിസം ഫൌണ്ടേഷൻ ചെയർമാൻ സുഹൈറുദ്ധീൻ നൂറാനി അറിയിച്ചു.
മർഹൂം ഹാഫിസ് അഹ്മദ് ശരീഫ് നൂറാനി അസ്സഖാഫി അനുസ്മരണ സംഗമം നാളെ

