പൂനൂർ: ആർട്ടിവോക്സ് 2.0 അക്കാദമിക് സിമ്പോസിയം സമാപിച്ചു. ജാമിഅ മദീനതുന്നൂർ സ്റ്റുഡൻ്റ്സ് യൂണിയൻ നാദി ദഅവ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർഥികളുടെ അക്കാദമിക് സ്വപ്നങ്ങളെ എളുപ്പമാക്കാൻ സഹായിക്കുന്ന വിത്യസ്ത സെഷനുകൾ നടന്നു. വ്യാഴാഴ്ച രാത്രി നടന്ന സെഷനിൽ ഇബ്റാഹിം സിദ്ദീഖി കുപ്ളത്ത് ,മുജീബ് റഹ്മാൻ നൂറാനി എന്നിവർ ഉന്നത വിദ്യാഭ്യാസത്തിൻ്റെ വിദേശ സാധ്യതകളെ കുറിച്ച് സംസാരിച്ചു. ഉന്നത വിദ്യാഭ്യാസ അവസരങ്ങളും തയ്യാറെടുപ്പുകളും എന്ന വിഷയത്തിൽ വെള്ളിയാഴ്ച്ച രാവിലെ നടന്ന സെഷനുകൾക്ക് നൂറുദ്ദീൻ മസ്തഫ നൂറാനി, ആസഫ് അലവി നൂറാനി എന്നിവർ നേതൃത്വം നൽകി.ഉച്ചക്ക് ശേഷം നടന്ന സയൻസ് കോളോക്കിയത്തിൽ സ്വാബിർ സഖാഫി, ഉവൈസ് കൽപകഞ്ചേരി സയൻസിൻ്റെ ഭാവി സാധ്യതകൾ ചർച്ച ചെയ്തു. ക്ലോസിംഗ് സെഷനിൽ അൻഷിഫ് അലി വിദ്യാർത്ഥികളുമായി സംവദിച്ചു. തുടർന്ന് സർട്ടിഫിക്കറ്റ് വിതരണവും വേദിയിൽ നടന്നു. രണ്ട് ദിവസം നീണ്ടുനിന്ന സംഗമത്തിൽ ജാമിഅ മദീനത്തുന്നൂർ ക്യാമ്പസുകളിൽ നിന്നുള്ള അമ്പതിലധികം വിദ്യാർത്ഥികൾ സംബന്ധിച്ചു.
ഫോട്ടോ: അർട്ടിവോക്സിൽ മുജീബ് റഹ്മാൻ നൂറാനി വിദ്യാർത്ഥികളുമായി സംവദിക്കുന്നു

