പൂനൂർ | മർകസ് ഗാർഡൻ ഉർസെ അജ്മീറിൻ്റെ ഭാഗമായി ആവിഷ്കരിച്ച ‘ആവാസേ ഗരീബ്’ ഗ്രാമ സഞ്ചാരത്തിന് പൂനൂരിൽ പ്രൌഢമായ പരിസമാപ്തി.നാല് ദിവസങ്ങളിലായി
താമരശ്ശേരി, കൊടുവള്ളി, മടവൂർ, നരിക്കുനി, ബാലുശ്ശേരി, കട്ടിപ്പാറ തുടങ്ങി 80 ഓളം കേന്ദ്രങ്ങളിൽ ആവേശകരമായ പര്യടനം പൂർത്തിയാക്കിയാണ് യാത്ര പൂനൂരിൽ സമാപിച്ചത്. സമാപന സംഗമം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ തളീക്കര ഉദ്ഘാടനം ചെയ്തു. മുഹമ്മദലി കിനാലൂർ മുഖ്യപ്രഭാഷണം നടത്തി. ഖാജാ തങ്ങൾ ഉയർത്തിപ്പിടിച്ച ആത്മീയത,വിദ്യാഭ്യാസം, സാഹോദര്യം,സാന്ത്വനം, കലാത്മകത തുടങ്ങിയ ആശയങ്ങളെ മുൻനിർത്തിയാണ് ആവാസേ ഗരീബും സമാപന റാലിയും നടന്നത്.
അഞ്ച് ആശയങ്ങളുടെ പ്രതിനിധാനമായി അഞ്ച് ഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പൂനൂരിൽ സംഗമിച്ച കാഴ്ച വേറിട്ടതായി. പൂനൂർ മർകസ് ഗാർഡനിൽ വെച്ച് ജനുവരി 30,31 ഫെബ്രുവരി 1,2 തീയതികളിലായി നടത്തപ്പെടുന്ന ഉർസേ അജ്മീറിന്റെ പ്രചരണാർത്ഥമാണ് ആവാസെ ഗരീബ് ഗ്രാമസഞ്ചാരം സംഘടിപ്പിച്ചത്.
മിസ്ഹബ് തളിപ്പറമ്പ് ആമുഖ പ്രഭാഷണം നടത്തി. നാസർ സഖാഫി പൂനൂർ, അബൂസ്വാലിഹ് സഖാഫി, സലാം സഖാഫി പൂക്കോട്, സാബിത്ത് അബ്ദുള്ള സഖാഫി, ഒ ടി ഷഫീഖ് സഖാഫി,സി കെ അസീസ് ഹാജി, ലുഖ്മാൻ ഹാജി കത്തറമ്മൽ,സലാം സഖാഫി പൂക്കോട്, അബ്ദുസമദ് ചേപ്പാല, സലാം പൂനൂർ സംസാരിച്ചു. ആസഫ് നൂറാനി സ്വാഗതവും നൗഫൽ നൂറാനി നന്ദിയും പറഞ്ഞു.
ഫോട്ടോ: മർകസ് ഗാർഡൻ ഉർസെ അജ്മീർ ‘ആവാസെ ഗരീബ്’ സമാപന റാലിയിൽ മുഹമ്മദലി കിനാലൂർ മുഖ്യപ്രഭാഷണം നടത്തുന്നു

