പൂനൂർ | ജാമിഅ മദീനത്തുന്നൂർ ലൈഫ് ഫെസ്റ്റിവൽ റോന്റീവ്യൂ’23 സാങ്കേതിക രംഗത്തെ നൂതന സംവിധാനങ്ങൾ കൊണ്ട് ശ്രദ്ധേയമായി. ജാമിഅ മദീനത്തൂന്നൂർ വിദ്യാർത്ഥി അബ്ദുൽ ഫത്താഹിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ഗ്ലോക്കൽ ബോട്ടാണ് ഇത്തവണ ജനശ്രദ്ധയാകർഷിച്ചത്. പേർസണൽ ലിസണിങ്, റെസ്പോണ്ടിങ്, സ്കാനിങ്, ഫെയിസ് റെകഗനിഷൻ എന്നിവയാണ് ഗ്ലോക്കൽ ബോട്ടിന്റെ പ്രത്യേകതകൾ. സ്റ്റുഡൻസ് ഐ ഡി കാർഡിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് സ്വന്തം പ്രോഗ്രാം ലിസ്റ്റ്, സബ്ജക്ട്, റിസൾട്ടുകൾ എളുപ്പത്തിൽ അറിയാനുള്ള സംവിധാനവും ഗ്ലോക്കൽ ബോട്ടിൽ സജ്ജീകരിച്ചിരുന്നു. പൂർണ്ണമായും സ്ക്രാപ്പ് ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട ഈ റോമ്പോട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ കോസ്റ്റ് എഫക്ടീവ് സാധ്യതകളിലേക്ക് വഴിതുക്കുന്നതായി.
ഫോട്ടോ: ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഗ്ലോക്കൽ ബോട്ടിനോട് സംസാരിക്കുന്നു.

