ബ്രഹ്മം’24 : ജാമിഅഃ മദീനതുന്നൂർ വിദ്യാർത്ഥികൾക്ക് വിജയം

പൂനൂർ : സെന്റ് ജോസഫ് ദേവഗരിയിൽ വെച്ച് നടന്ന ബ്രഹ്മം ’24 (ഫിസിക്സ്‌ ഫെസ്റ്റ് )അഖില കേരള ഇന്റർ കോളേജ് സംവാദ മത്സരത്തിൽ ജാമിഅഃ മദീനത്തുന്നൂർ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.കോഴിക്കോട് പേരാമ്പ്ര സ്വദേശി ശിബിൽ സി വി, പാലക്കാട്‌ ചെറുപ്പുളശ്ശേരി സ്വദേശി ഷിനാസ് എന്നിവരാണ് വിജയം നേടിയത്. ഇരുവരും നിലവിൽ കോഴിക്കോട് ജാമിഅഃ മദീനതുന്നൂറിലെ ബാച്‌ലർ ഓഫ് ഇസ്ലാമിക്‌ സ്റ്റഡീ സിനൊപ്പം മലബാർ ക്രിസ്ത്യൻ കോളേജ് ഫിസിക്സിൽ ബിരുദ വിദ്യാർഥികളാണ് .സ്പേസ് ആൻഡ് ടെക്നോളജി എന്ന പ്രമേയത്തൽ നടന്ന പ്രോഗ്രാമിൽ വിവിധ കോളേജ് വിദ്യാർത്ഥികൾ മാറ്റുരച്ചു.ഇരുവരെയും മദീനതുന്നൂർ സയൻസ് ഓർബിറ്റ് അക്കാഡമിക് കൗൺസിൽ പ്രത്യേകം അഭിനന്ദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top