സി എ ഫൗണ്ടേഷൻ, ഇൻ്റർമീഡിയേറ്റ് ജനുവരി 2025: മികച്ച റിസൾട്ടുമായി ജാമിഅ മദീനതുന്നൂർ

മർകസ് ഗാർഡൻ: സി എ ഫൗണ്ടേഷൻ, ഇൻ്റർമീഡിയേറ്റ് ജനുവരി 2025ൽ മികച്ച മികച്ച റിസൾട്ടുമായി ജാമിഅ മദീനതുന്നൂർ. റഫീഖ് മോൻ നൂറാനി തൊടുപുഴയും മുഹമ്മദ് യാസീൻ ഗുലിസ്ഥാനിയും സി എ ഫസ്റ്റും സെക്കൻഡും ഗ്രൂപ്പുകൾ വിജയിച്ചു. സഈദ് നൂറാനി പൂനൂർ ഫസ്റ്റ് ഗ്രൂപ്പും സുഹൈൽ നൂറാനി പന്താരങ്ങാടിയും റമീസ് റിസ്‌വാൻ ഗുലിസ്ഥാനിയും ഫൗണ്ടേഷനും പൂർത്തീക്കരിച്ചു. നേരത്തെ മുബാറക് നൂറാനിയും മർജാൻ ഗുലിസ്ഥാനിയും സി എ ഫൈനലും വിജയിച്ച് ചാർട്ടേഡ് അക്കൗണ്ടന്റുമാരായി സർവീസ് ചെയ്യുന്നു.ഇൻ്റർമീഡിയേറ്റ് ഇരു ഗ്രൂപ്പുകളും പാസായ നാലുപേർ ആർട്ടിക്കിൾഷിപ്പ് പൂർത്തിയാക്കി അടുത്ത അവസരത്തിൽ പരീക്ഷ എഴുതാനിരിക്കുകയാണ്. സി എ, സി എം എ അടക്കമുള്ള അക്കൗണ്ടിംഗ് പ്രൊഫഷണലുകൾ ഉദ്ദേശിക്കുന്നവർക്ക് ഇസ്‌ലാമിക് സ്റ്റഡീസിനൊപ്പം ഹയർസെക്കൻഡറി കോമേഴ്സിൽ ജാമിഅ മദീനതുന്നൂറിലും ദിഹ്ലിസ് വേൾഡ് സ്കൂളിലും പഠിക്കാൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8086798392, 8111860098 നമ്പറുകളിൽ ബന്ധപ്പെടുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top