പൂനൂർ: ജാമിഅ മദീനത്തുന്നൂറിന് കീഴിൽ ഏഴാം ക്ലാസ്സ്, പത്താം ക്ലാസ്സ് കഴിഞ്ഞ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന കരിയർ കാറ്റലിസ്റ്റ് ക്യാമ്പുകൾക്ക് തുടക്കമായി. കർണാടകയിലെ കോളാർ ഖാദിരിയ്യ മദ്റസയിൽ നടന്ന പ്രഥമ ക്യാമ്പിന് ഫൈസലുൽ അമീൻ, ഷഫീഖ് അബ്ദുൽ ഹക്കീം എന്നിവർ നേതൃത്വം നൽകി. ബൈതുൽ ഇസ്സ നരിക്കുനിയിൽ നടന്ന ക്യാമ്പ് ഡോ. സി.എം സ്വാദിഖ് സഖാഫി നാദാപുരം ഉദ്ഘാടനം ചെയ്തു. ബുസ്താനാബാദ് മുജമ്മഇൽ നടന്ന ക്യാമ്പിൽ സുഹൈൽ നൂറാനി വിഷയാവതരണം നടത്തി. തുടർപഠന സാധ്യതകൾ പരിചയപ്പെടുത്തുന്ന വ്യത്യസ്ത സെഷനുകൾ അടങ്ങിയ ക്യാമ്പ് കേരളത്തിനകത്തും പുറത്തുമായി 30 കേന്ദ്രങ്ങളിൽ നടക്കും. പ്രമുഖ ട്രൈനേഴ്സ് നേതൃത്വം നൽകുന്ന കരിയർ കൗൺസിലിങ്, ഇൻഫോ സെഷൻ, പീർ ടോക്ക് തുടങ്ങിയ പരിപാടികൾ നടക്കും.
കാന്തപുരം ഇമാം റബ്ബാനിയിൽ മാർച്ച് 28 നും മർകസുന്നജാത്ത് ഏകരൂൽ, ദലാഇലുൽ ഖൈറാത്ത് കക്കിടിപ്പുറം, ഫതഹ് കൊണ്ടോട്ടി, ജമലുല്ലൈലി ചേളാരി, ശുഹദ എഡ്യൂ കോളേജ് ഓമാനൂർ, ദുന്നൂറൈൻ നടുവണ്ണൂർ എന്നിവിടങ്ങളിൽ മാർച്ച് 30 നും മർകസ് അൽ ബിലാൽ ചെരിപ്പൂർ, അസാസ് അക്കാദമി പടന്ന കാസറഗോഡ്, അക്കാദമിയ അസ്ഹാബു ബദ്ർ കാലിക്കറ്റ്, കമാലിയ്യ മയ്യിൽ എന്നിവിടങ്ങളിൽ മാർച്ച് 31 നും ഇസ്റ വാടാനപ്പള്ളിയിലും മർകസുൽ ഹുദ ചെങ്ങാനാശേരിയിലും ഏപ്രിൽ ഒന്നിനും മുട്ടം ഹസനുൽ ബസരി ക്യാമ്പസിൽ ഏപ്രിൽ രണ്ടിനും ദാറുൽ ഹിദായ ഈങ്ങാപുഴയിൽ ഏപ്രിൽ നാലിനും നടക്കും. അജ്മാൻ മർകസ്, ഷാർജ മർകസ്, ദുബായ് മർകസ് എന്നിവിടങ്ങളിൽ ഏപ്രിൽ നാലിനാണ് നടത്തപ്പെടുക. ഖത്തർ, സൗദി, ലക്ഷദ്വീപ്, ആൻഡമാൻ, കൊടക്, ബാംഗ്ലൂർ, മംഗ്ലൂർ, ചെന്നൈ, കോയമ്പത്തൂർ, ഊട്ടി, കായൽപട്ടണം എന്നിവിടങ്ങളിലും ക്യാമ്പ് സംഘടിപ്പിക്കപ്പെടും.
ഫോട്ടോ: ബൈതുൽ ഇസ്സ നരിക്കുനിയിൽ നടന്ന ക്യാമ്പ് സി. എം സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്യുന്നു

